Breaking News

എക്‌സ്‌പോ സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍, 176 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തി

സന്ദര്‍ശകരില്‍ അമ്പതു ശതമാനത്തോളം പേര്‍ എക്‌സ്‌പോ ഒന്നില്‍ കൂടുതല്‍ തവണ സന്ദര്‍ശിച്ചു. സീസണ്‍ പാസ് എടുത്തവരാണ് ഒന്നിലധികം തവണ എക്‌സ്‌പോ സന്ദര്‍ശിച്ചത്.

 

ദുബായ് :  ആറു മാസക്കാലം നീണ്ട എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഏറ്റവും അധികം പേര്‍ എത്തിയത് ഇന്ത്യയില്‍ നിന്നുള്ളവര്‍. യുഎഇയില്‍ താമസിക്കുന്നവരും ഇന്ത്യയില്‍ നിന്നും വന്നവരുമായുള്ളവരുടെ എണ്ണമാണ് മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നില്‍.

176 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. ഇന്ത്യക്കാരുടെ പിന്നിലുള്ളത് ജര്‍മനിയില്‍ നിന്നുള്ളവരാണ്. സൗദിയില്‍ നിന്നുള്ളവര്‍ മൂന്നും യുകെയില്‍ നിന്നുള്ള സന്ദര്‍ശകര്‍ നാലാമതുമാണുള്ളത്.

സ്‌കൂളില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യമാണ് എക്‌സ്‌പോ വേദികളില്‍ കണ്ടത്.

പ്രായമേറിയവരുടെ പങ്കാളിത്തം കുറവായിരുന്നു. കോവിഡ് ഭീഷണിയുള്ളതാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. എക്‌സ്‌പോ സന്ദര്‍ശിച്ചവരില്‍ ഏറ്റവും പ്രായം കൂടിയയാള്‍ക്ക് 98 വയസ്സായിരുന്നു.

പത്തു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. 60 വയസ്സിനു മേലുള്ളവര്‍ ആകെ മൂന്നു ശതമാനമാണ് എക്‌സ്‌പോ സന്ദര്‍ശികരിലുള്ളത്.

രാഷ്ട്രത്തലവന്‍മാര്‍ നയതന്ത്രപ്രതിനിധകള്‍ എന്നിവരും എക്‌സ്‌പോയിലെത്തി. 2,777 പേരാണ് വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളായി എത്തിയത്.

വിര്‍ച്വലായി എക്‌സ്‌പോ കണ്ടത് 200 ദശലക്ഷം പേരാണ്.

192 രാജ്യങ്ങളുടെ സാന്നിദ്ധ്യമാണ് എക്‌സ്‌പോയിലുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 135 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരം വൊളന്റിയര്‍മാര്‍ എക്‌സ്‌പോയുടെ സേവനങ്ങള്‍ക്കായി എത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.