ലോക രാജ്യങ്ങളുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ആഘോഷമാകാന്‍ ഒരുങ്ങുന്ന ദുബായ് എക്സ്പോ 2020യുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നു. കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ചെങ്കിലും അടുത്തവര്‍ഷം അതിഗംഭീരമായി നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ച ഇന്റര്‍നാഷനല്‍ പാര്‍ട്ടിസിപ്പന്റ് യോഗം വ്യാഴാഴ്ച വരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വാണിജ്യ പങ്കാളികള്‍, സംഘാടകര്‍, എക്സ്പോ ഉന്നത സമിതി അംഗങ്ങള്‍, അവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വിര്‍ച്വല്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 2021 ഒക്ടോബര്‍ ഒന്നിനാണ് എക്സ്പോ തുടങ്ങുന്നത്.
എയര്‍ലൈന്‍, ഹോട്ടല്‍ മേഖലകള്‍ സജീവമായ ദുബൈയില്‍ വിനോദ സഞ്ചാരമേഖലയും വൈകാതെ പഴയ നില കൈവരിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ലോകം മുഴുവന്‍ ഒരുമിച്ചുനില്‍ക്കേണ്ട സമയമാണെന്ന സന്ദേശം നല്‍കുന്നുണ്ട് എക്സ്പോയെന്ന് ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല് മക്തൂം പറഞ്ഞു. മികച്ച ഭാവി പടുത്തുയര്‍ത്താനും ഐക്യ ലോകം കെട്ടിപ്പടുക്കാനുമുള്ള ദുബൈയുടെയും യു.എ.ഇയുടെയും പ്രതിബദ്ധതയുടെ ഭാഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്ക- ദക്ഷിണേഷ്യ മേഖലയിലെയും ആദ്യത്തെ എക്സ്പോ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്നതാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായപ്പോഴാണ് മഹാമാരി എത്തിയത്. ഒടുവില്‍ 2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അടുത്തവര്‍ഷം യു.എ.ഇയുടെ സുവര്‍ണ ജൂബിലി വര്‍ഷമായതിനാല്‍ എക്സ്പോയെ ഇരട്ടി മാറ്റോടെ അവതരിപ്പിക്കാനാണ് രാജ്യത്തിന്റെ തീരുമാനം.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.