English हिंदी

Blog

uae flight

Web Desk

ജൂൺ 17 മുതൽ കേരളത്തിലേക്ക് ദിവസേന 4 വിമാന സർവ്വീസിനുള്ള എല്ലാ അനുമതികളും കെഎംസിസി യുഎഇ സെൻട്രൽ കമ്മിറ്റിക്ക് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഏതാണ്ട് 60 ഓളം സർവ്വീസുകളാണ് ഇത്തരത്തിൽ ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പറക്കുന്നത്. യുഎഇ റാസൽഖൈമയിൽ നിന്നാണ് വിമാനങ്ങൾ കേരളത്തിലേക്ക് പറക്കുക. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമായ് ബന്ധപ്പെട്ട് റാസൽഖൈമ വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം ടെന്‍റുകളുടെ നിര്‍മ്മാണം പുരോ​ഗമിച്ച് വരികയാണ്.

Also read:  സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്; 1292 പേര്‍ രോഗമുക്തി നേടി