തിരുവനന്തപുരം: പ്രവാസികള്‍ക്കും ആശ്വാസമുളളതാണ് ഇത്തവണണത്തെ ബജറ്റ്. പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്രവാസി പുനരധിവാസത്തിന് വേണ്ടി 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി. കൂടാതെ തിരിച്ച് വന്ന പ്രവാസികളുടെ പെന്‍ഷന്‍ മൂവായിരം രൂപയാക്കി ഉയര്‍ത്തി. വിദേശത്ത് തചുടരുന്നവര്‍ക്ക് 3500 രൂപയും നല്‍കും. ജൂലൈ മാസത്തില്‍ ഓണ്‍ലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും.
മറ്റു പ്രഖ്യാപനങ്ങള്‍
* കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ
കാന്‍സര്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കെ.എസ്.ഡി.പിയില്‍ പ്രത്യേക പാര്‍ക്ക്.
* 2021-22 ല്‍ മൂന്ന് വ്യവസായ ഇടനാഴികള്‍
വിഴിഞ്ഞം- നാവായിക്കുളം മേഖലയില്‍ 78 കിലോമീറ്റര്‍ ആറുവരിപ്പാതയും വാണിജ്യ വ്യവസായ മേഖലയും.
25000 കോടി രൂപ നിക്ഷേപവും രണ്ടര ലക്ഷം തൊഴിലവസരവും
വ്യവസായ സൗഹൃദ പട്ടികയില്‍ കേരളത്തെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്തല്‍ ലക്ഷ്യം
* ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാംഭിക്കും
ടൂറിസം മേഖലയില്‍ പശ്ചാത്തല വികസനത്തിന് 117 കോടി
കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും.
വിനോദ സഞ്ചാര മേഖലയുടെ മാര്‍ക്കറ്റിങ്ങിന് നൂറുകോടി
* തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി
തൊഴിലുറപ്പ് പദ്ധതിക്ക് 4044 കോടി രൂപ വകയിരുത്തി. കൂടാതെ 75 തൊഴില്‍ ഉറപ്പാക്കും.
75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഉല്‍സവബത്ത
20 ദിവസമെങ്കിലും തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി അംഗത്വം.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറുകോടി രൂപ, ഇന്റേണ്‍ഷിപ്പ് സ്‌കീമിന് നീറുകോടി രൂപ
* തരിശുരഹിത കേരളം നടപ്പാക്കും
സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം എഴുപത്തയ്യായിരത്തിന്‍ നിന്ന് ഒരു ലക്ഷമാക്കും
കാര്‍ഷിക മേഖലയില്‍ രമ്ടു ലക്ഷം പേര്‍ക്ക് അധികമായി തൊഴില്‍ നല്‍കും
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.