Breaking News

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 85.1 വിജയ ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 84.33 ശതമാനം ആയിരുന്നു വിജയം. വിഎച്ച്എസ്ഇയ്ക്ക 81.8 ശതമാനം വിജയം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥാണ് ഫല പ്രഖ്യാപനം നടത്തിയത്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സംസ്ഥാനത്ത് 234 വിദ്യാര്‍ത്ഥികള്‍ നൂറു ശതമാനം വി‍ജയം നേടി.3, 19,782 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി യോഗ്യത നേടിയത്. 18,510 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്സ് സ്വന്തമാക്കി. ഇത്തവണ ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ ജില്ല എറണാകുളം (89.02) ജില്ലയാണ്. ഏറ്റവും കുറവ് കാസര്‍ഗോഡാണ് (78.68). സര്‍ക്കാര്‍ സ്കൂളുകളില്‍ 82.19 വിജയശതമാനം ഇക്കുറി നേടാനായി. വിഎച്ച് എസ്ഇ വിഭാഗത്തില്‍ 70.06 ശതമാനം പേര്‍ക്ക് എല്ലാ പാര്‍ട്ടിലും വിജയം നേടാനായി.

ഫലമറിയാൻ:

http://www.keralaresults.nic.in

http://​ www.dhsekerala.gov.in

http://www.prd.kerala.gov.in 

www.results.kite.kerala.gov.in

www.kerala.gov.in

സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.

അതേസമയം ഇക്കൊല്ലത്തെ പ്ലസ്സ് ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റമുണ്ടാകുമെന്നും വിദ്യഭ്യാസ മന്ത്രി അറിയിച്ചു. സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ പേര്, ജനനതീയതി, അച്ഛനനമ്മമാരുടെ പേര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തും.
കൂടാതെ പ്ലസ്സ് വണ്‍ പരീക്ഷാഫലം ഈ മാസം തന്നെ പ്രസിദ്ധീകരിക്കുമെന്നും മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായെന്നും അദ്ദേഹം പറ‍്ഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.