Breaking News

ചൈനയില്‍ തകര്‍ന്നു വീണ വിമാനത്തിലെ 132 പേരും മരിച്ചതായി സൂചന

ചൈനയുടെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗുവാങ് സിയയിലെ മലനിരകളില്‍ വിമാനം തകര്‍ന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബീജീംഗ് : 132 യാത്രക്കാരുമായി യാത്രാവിമാനം മലനിരകളില്‍ തകര്‍ന്നു വീണതായി ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. കുന്‍മിങ്ങില്‍ നിന്ന് ഗുവാങ്‌സോവിലേക്ക് പോയ എംയും 5735 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധം നഷ്ടപ്പെട്ടതിനു പിന്നാലെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. തീപിടിച്ച വിമാനം തകര്‍ന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷാ ഏജന്‍സിയുടെ ക്യാമറയില്‍ പതിഞ്ഞത് ലഭിച്ചിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് മലനിരകളില്‍ കാടിനു തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറെ നേരത്തെ ശ്രമഫലമായാണ് തീ അണച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഉത്തരവിട്ടു.

വിമാനം കുത്തനെ നീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. വിമാനം തീപിടിച്ച് നിലത്ത് പതിക്കുന്നത് കണ്ടുവെന്ന് വനപ്രദേശത്ത് താമസിക്കുന്നയാള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

അപകടത്തില്‍ പെട്ട ബോയിംഗ് വിമാനം ആറു വര്‍ഷം മുമ്പാണ് ചൈന ഈസ്റ്റേണ്‍ എന്ന വിമാന കമ്പനിക്ക് ലഭിച്ചത്. വിമാനത്തില്‍ 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആരും രക്ഷപ്പെടാന്‍ വഴിയില്ലെന്ന് ദുരന്തമുഖത്തുനിന്നുള്ളവര്‍ പറയുന്നു.

വിമാനം പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായി ചൈനീസ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പറയുന്നു.

പകടത്തെ തുടര്‍ന്ന് ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് കറുപ്പും വെളുപ്പു നിറത്തിലേക്ക് മാറ്റി. മരി്ച്ച യാത്രക്കാരോടും വിമാന കമ്പനി ജീവനക്കാരോടുമുള്ള ആദര സൂചകമായാണ് ഇതെന്ന് പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.