കുടുംബ പ്രശ്നത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അച്ഛനും മകളും ഇടുക്കി ഡാമില്‍ ചാടി ജീവനൊടുക്കി. കോട്ടയം പാമ്പാടി പോത്തന്‍പുറം കുരുവിക്കൂട്ടില്‍ ബിനീഷ്(45), മകള്‍ പാര്‍വതി (16) എന്നിവരാണ് അടിമാലി കല്ലാര്‍കുട്ടി അണക്കെട്ടില്‍ ചാടി ജീവനൊടുക്കി യത്
അടിമാലി: കുടുംബ പ്രശ്നത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അച്ഛനും മകളും ഇടുക്കി ഡാമില്‍ ചാടി ജീവ നൊടുക്കി. കോട്ടയം പാമ്പാടി പോത്തന്‍പുറം കുരുവിക്കൂട്ടില്‍ ബിനീഷ്(45), മകള്‍ പാര്‍വതി (16) എന്നിവ രാണ് അടിമാലി കല്ലാര്‍കുട്ടി അണക്കെട്ടില്‍ ചാടി ജീവനൊടുക്കിയത്.
കല്ലാര്‍കുട്ടി വെളളത്തൂവല്‍ റോഡില്‍ ഡാമിന് കുറുകെയുളള പാലത്തില്‍ നിന്നാണ് ഇരുവരും ചാടിയത്. ബിനീഷും മകളും സഞ്ചരിച്ച ബൈക്കും വസ്ത്രങ്ങളടങ്ങിയ ബാ ഗും പഴ്സും ഡാമിനോട് ചേര്‍ന്നുളള റോ ഡുവക്കില്‍ നിന്ന് ഞായറാഴ്ച രാത്രി 10 മണിയോടെ കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് അടിമാലി പൊലീസ് എത്തി പരിശോധിച്ചു. എന്നാല്‍, ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിരു ന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് ബിനീഷ് മകളെയും കൂട്ടി വീടുവിട്ട് ഇറങ്ങിയത്. വൈകിട്ട് വീട്ടില്‍ നിന്ന് ഫോണ്‍ ചെയ്തെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ പാമ്പാടി പൊലീസില്‍ പരാതി നല്‍കി.
കല്ലാര്‍കുട്ടി മുതിരപ്പുഴയില്‍ ഇവര്‍ക്ക് ബന്ധുക്കളുണ്ട്. ഇവിടെയും എത്താതെ വന്നതോടെ ഡാമില്‍ ചാടി യെന്ന നിഗമനത്തിലായി പൊലീസ്. തുടര്‍ന്ന്, അടിമാലി അഗ്നിര ക്ഷാസേനയും സ്‌കൂബ ടീമും ഡാമില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച രണ്ട് മണിയോടെ ബിനീഷിന്റെ മൃതദേഹം കണ്ടെത്തി. ഒരു മണി ക്കൂറിന് ശേഷം പാര്‍വതിയുടെയും മൃതദേഹം കണ്ടെത്തി. അടിമാലി എസ്ഐ സന്തോഷിന്റെ നേതൃത്വ ത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ദിവ്യ യാണ് ബിനീഷിന്റെ ഭാര്യ. മകന്‍: വിഷ്ണു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.