തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ അപവാദപ്രചാരങ്ങളെ മറികടന്ന് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ജനപിന്തുണ ഒന്നുകൊണ്ടുമാത്രമാണ് സര്‍ക്കാരിന് നേട്ടങ്ങള്‍ കൈവരിക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ദിനംപ്രതി വിവാദങ്ങള്‍ സൃഷ്ടിക്കുന്നു.തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് കാരണമായില്ലെങ്കില്‍ നില കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ ഒരു മുന്‍വിധിയുമില്ലെന്നും തെറ്റ് ചെയ്‌തവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ കേസിലെ പ്രതികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴി ചില നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പറയുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
‘ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് വരെ ഈ നേതാക്കള്‍ പറയുന്നു. ഇത് കേരളമാണ് ഇവിടെ കേന്ദ്ര ഏജന്‍സികളെ മേയാന്‍ അനുവദിക്കില്ല’,മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഏജന്‍സികളെ മുന്‍വിധിയില്ലാതെയാണ് കേരളം സ്വീകരിച്ചത്.എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാന്‍ വലിയ വിശകലനം ആവശ്യമാണെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.