വാഷിങ്ടണ്‍: അമേരിക്കയിലെ നാലുസംസ്ഥാനങ്ങളില്‍ ഫൈസര്‍ കമ്പനിയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ ‘ബി.എന്‍.ടി 162 ബി 2’ പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ചു. ടെക്സാസ്, ന്യൂമെക്സികോ, ടെന്നിസി, റോഡ്ഐലന്റ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വിതരണം. ജര്‍മ്മന്‍ പാര്‍ട്ണറായ ബയോന്‍ടെക്കുമായി ചേര്‍ന്ന് ഫൈസര്‍ നിര്‍മ്മിച്ച വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി കമ്പനി അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍, വാക്സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കുക വെല്ലുവിളിയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ വാക്സിന്‍ വിതരണം യു.എസിലെ മറ്റുസംസ്ഥാനങ്ങള്‍ക്കും അന്താരാഷ്ട്ര സര്‍ക്കാരുകള്‍ക്കും മാതൃകയാകുമെന്ന് ഫൈസര്‍ അധികൃതര്‍ അരിയിച്ചു. 100 ദശലക്ഷം ഡോസുകളുടെ വിതരണ കരാറാണ് യു.എസുമായി ഫൈസര്‍ ഉണ്ടാക്കിയിരിക്കുന്നത്.
അമേരിക്കന്‍ കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന് സാധാരണ റഫ്രിജറേറ്റര്‍ താപനില മതിയെന്നാണ് കമ്പനിയുടെ സ്ഥിരീകരണം. 30 ദിവസം വരെ ഇത്തരത്തില്‍ സൂക്ഷിക്കാന്‍ കഴിയും.ഫൈസര്‍ പോലുള്ള കമ്പനി വാക്‌സിന് മൈനസ് 70 ഡിഗ്രി താപനില വേണമെന്ന് പറയുന്നതിനിടെയാണ് മൊഡേണയുടെ പ്രഖ്യാപനം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് മൊഡേണയുടെ ഉത്പാദനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.