Web Desk
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു. ദിലീപ് ഉള്‍പ്പെട്ട കേസിലെ വിചാരണയ്ക്കിടെ ജഡ്ജിയെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. കേസിലെ വിചാരണ പകുതിയായ സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി.
ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് വനിതാ ജഡ്ജിയെ നിയോഗിച്ചത്. ഇതിനിടയിലാണ് ജൂലൈ ഒന്നിന് കോഴിക്കോട് പോക്‌സോ കോടതിയിലേക്ക് സ്ഥലംമാറ്റിയത്. പഴയ ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂര്‍ത്തിയായ ശേഷം മാത്രമായിരിക്കും സ്ഥലംമാറ്റം ഉണ്ടാവുക.