യുഎഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ല. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പുതിയ യാത്രാ നിബന്ധന അനുസരിച്ച് മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവരാണെങ്കിലും ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ദുബായ് വിമാനത്താവള വക്താവ് പറഞ്ഞു. അതോടൊപ്പം ദുബായിയില്‍ താമസ വിസയുള്ളവര്‍ക്കും മുന്‍കൂര്‍ അനുമതി വേണം. ഇതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ അനുമതി വാങ്ങണം.
പുതിയ നിര്‍ദേശം വന്നതോടെ നിരവധി യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനലുകളിലായി കുടുങ്ങി. ഇവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെര്‍മിനലുകളിലായി ഏകദേശം 280ഓളം പേര്‍ കുടുങ്ങിയതായി ദുബായ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അടിക്കടി നിയമങ്ങളില്‍ മാറ്റം വന്നേക്കാം. അതുകൊണ്ട് തന്നെ ദുബായ് വീസയുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമങ്ങള്‍ അറിയാനും സംശയനിവാരണത്തിനും 8005111 എന്ന ടോള്‍ഫ്രീയില്‍ ബന്ധപ്പെടണമെന്ന് ജിഡിആര്‍എഫ്എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്ന് 00971 4313999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇതിന് പുറമെ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയുള്ള ചാറ്റ് ബോക്‌സിലൂടെ ബന്ധപ്പെട്ടാലും വിവരങ്ങള്‍ അറിയാന്‍ കഴിയും. ഒപ്പം തന്നെ amer@dnrd.ae എന്ന അഡ്രസ് ഉപയോഗിച്ചു കൊണ്ട് ഇമെയില്‍ ചെയ്താലും വിവരങ്ങള്‍ ലഭ്യമാവുന്നതാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.