ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി സ്ഥാപിച്ച ഫിനാബ്ലറും അതിനു കീഴിലുള്ള യുഎഇ എക്സ്ചേഞ്ചും ഇസ്രയേല്‍ കമ്പനി എറ്റെടുക്കും. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലി കമ്പനി പ്രിസം അഡ്വാന്‍സ് സൊല്യൂഷന്‍സാണ് യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഏറ്റെടുക്കല്‍ നടപടി ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കും.
നിലവില്‍ 7000 കോടിയിലധികം രൂപയുടെ കടത്തിലാണ് ഫിനാബ്ലര്‍. ഫിനാബ്ലറിനും യുഎഇ എക്സ്ചേഞ്ചിനുമുള്ള പ്രവര്‍ത്തന മൂലധനം പ്രിസം നല്‍കും. കമ്പനിയില്‍ വന്‍ അഴിച്ചുപണിയുണ്ടാകും എന്നാണ് സൂചന. യുഎഇ-ഇസ്രയേല്‍ നയതന്ത്രബന്ധം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ വാണിജ്യ ഇടപാട് എന്ന നിലയില്‍ ഫിനാബ്ലറിനെ ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നു പ്രിസം സഹസ്ഥാപകനും ഡയറക്ടറുമായ ഗൈ റോസ്ചൈല്‍സ് പ്രതികരിച്ചു.
ഫിനാബ്ലറിന്റെ രജിസ്ട്രേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ടാക്സ് അതോറിറ്റിയാണ് ഫിനാബ്ലറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് കമ്പനി സഹ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഷെട്ടി രാജിവച്ചു. കമ്പനി മാതൃരൂപമായ എന്‍എംസി ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഷെട്ടിയുടെ ഭാര്യ ഡോ. ചന്ദ്രകുമാരിയും കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.