UAE

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് ദുബായിലേക്ക് പ്രവേശിക്കാന്‍ അനുമതി നിര്‍ബന്ധം

 

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ല. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

പുതിയ യാത്രാ നിബന്ധന അനുസരിച്ച് മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവരാണെങ്കിലും ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ദുബായ് വിമാനത്താവള വക്താവ് പറഞ്ഞു. അതോടൊപ്പം ദുബായിയില്‍ താമസ വിസയുള്ളവര്‍ക്കും മുന്‍കൂര്‍ അനുമതി വേണം. ഇതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ അനുമതി വാങ്ങണം.

പുതിയ നിര്‍ദേശം വന്നതോടെ നിരവധി യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനലുകളിലായി കുടുങ്ങി. ഇവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെര്‍മിനലുകളിലായി ഏകദേശം 280ഓളം പേര്‍ കുടുങ്ങിയതായി ദുബായ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അടിക്കടി നിയമങ്ങളില്‍ മാറ്റം വന്നേക്കാം. അതുകൊണ്ട് തന്നെ ദുബായ് വീസയുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമങ്ങള്‍ അറിയാനും സംശയനിവാരണത്തിനും 8005111 എന്ന ടോള്‍ഫ്രീയില്‍ ബന്ധപ്പെടണമെന്ന് ജിഡിആര്‍എഫ്എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന് 00971 4313999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇതിന് പുറമെ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയുള്ള ചാറ്റ് ബോക്‌സിലൂടെ ബന്ധപ്പെട്ടാലും വിവരങ്ങള്‍ അറിയാന്‍ കഴിയും. ഒപ്പം തന്നെ amer@dnrd.ae എന്ന അഡ്രസ് ഉപയോഗിച്ചു കൊണ്ട് ഇമെയില്‍ ചെയ്താലും വിവരങ്ങള്‍ ലഭ്യമാവുന്നതാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.