കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുത്ത വാര്‍ഡായിരുന്നു ഇത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.എ ഷാസിയയാണ് വിജയിച്ചത്. ഇവിടുത്തെ അഞ്ച് വാര്‍ഡില്‍ നാലിടത്തും വിജയിച്ചത് യുഡിഎഫാണ്.
ഒരു വാര്‍ഡില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം നേടാനായത്. കഴിഞ്ഞ തവണ 11 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ച പഞ്ചായത്താണിത്. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം ഇരുവരുടെയും വീടുളള കല്യോട് വാര്‍ഡിലടകം പഞ്ചായത്തൊന്നാകെ പ്രചാരണ വിഷയമായിരുന്നു.
അതേസമയം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. ആകെയുളള 34 സീറ്റുകളില്‍ 19 സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫ് 12 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫിന് 22 സീറ്റുകളിലും എല്‍ഡിഎഫിന് 11 സീറ്റുകളിലും വിജയം നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ നേട്ടം മൂന്നായി ഉയര്‍ത്തി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.