കോട്ടയം: യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ള വഴി തെളിഞ്ഞുവെന്ന് പിസി തോമസ് പറഞ്ഞു. മുന്നണി പ്രവേശനത്തിനായി ആശയവിനിമയം നടത്തിയിരുന്നു. എന്‍ഡിഎയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും പദവികള്‍ സംബന്ധിച്ച വാഗ്ദാനം പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് ഐക്യത്തിനും ശ്രമിക്കുമെന്ന് പി.സി തോമസ് കൊച്ചിയില്‍ പറഞ്ഞു. നേരത്തെ തന്നെ യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ പിസി തോമസ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പി.സി തോമസുമായി ചര്‍ച്ച നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.