ന്യൂഡല്‍ഹി: രാജ്യത്ത് ഫെബ്രുവരിയോടെ ഓക്സ്ഫഡിന്റെ കോവിഡ് വാക്സിന് ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2021 ഫെബ്രുവരിയോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും ഓക്സ്ഫഡിന്റെ കോവിഡ് വാക്സിന് ലഭ്യമാകും. ഏപ്രിലോടെ പൊതുജനങ്ങളിലേക്ക് കോവിഡ് വാക്സിന് എത്തിക്കും. രണ്ടു ഡോസ് വാക്സിന് 1000 രൂപ വിലവരുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ സി.ഇ.ഒ അഡാര്‍ പൂനവാല അറിയിച്ചു.
റെഗുലേറ്ററി അനുമതി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും വാക്സിന് വിതരണം. 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ് വാക്സിന് ലഭ്യമാക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ അദ്ദേഹം പറഞ്ഞു.
ഏകദേശം രണ്ടുമൂന്ന് വര്‍ഷം എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ് വാക്സിന് ലഭ്യമാക്കാനെടുക്കും. വിതരണം, ബജറ്റ്, വാക്സിന് ലോജിസ്റ്റിക്സ്, ജനങ്ങളുടെ സന്നദ്ധത ഇതെല്ലാം വാക്സിനേഷനെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒാക്സ്ഫഡ് -ആസ്ട്രസെനക വാക്സിന് ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുതിര്‍ന്നവരിലും ഫലപ്രാപ്തി കാണുന്നു. യാതൊരു പാര്‍ശ്വഫലങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.