തിരുവനന്തപുരം: സോളാര്‍ കേസില്‍ ഏത് അന്വേഷണവും വരട്ടെയെന്ന് ഉമ്മന്‍ചാണ്ടി. സിബിഐയെ പേടിയില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും എട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഈ കേസിനെ തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡന പരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും ഇതുവരെ തുടര്‍ നടപടികള്‍ എടുക്കാതിരുന്നത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും കഴിവില്ലായ്മയുമാണെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
വേങ്ങര തിരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് സോളര്‍ കമ്മീഷനില്‍ നടപടി പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ വിധിയിലും സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. ഇത് ഇടതുസര്‍ക്കാരിന് തിരിച്ചടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതിക്കാരി വീണ്ടും പരാതി നല്‍കിയതില്‍ ഗൂഢാലോചന ഉണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുയര്‍ത്തിയ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.