മസ്കത്ത്: ഒമാന്‍ സര്‍ക്കാറിന് കീഴിലുള്ള ടൂറിസം വികസന വിഭാഗമായ ‘ഒംറാന്‍’ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കായി സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. ഒമാനിലെ പ്രധാന ഹൈവേകളില്‍ വിവിധ സ്ഥലങ്ങളിലായാണ് സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ‘ആബെര്‍’ എന്ന ബ്രാന്‍ഡ് പേരിലുള്ള ആദ്യ സേവന കേന്ദ്രം ഖുറിയാത്ത്-സൂര്‍ തീരദേശ ഹൈവേയില്‍ നിലവില്‍ വന്നു. ‘ഖുറിയാത്ത് സൂര്‍ ട്രാവലേഴ്‌സ് ഒയാസിസ്’ എന്ന പേരിലുള്ള ഈ സേവനകേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ഇന്ധനം നിറക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
ആഭ്യന്തര വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് ‘ആബെര്‍’ ബ്രാന്‍ഡിലുള്ള പൊതുസേവന കേന്ദ്രങ്ങളെന്ന് ഒംറാന്‍ അറിയിച്ചു. ഇന്ധനകേന്ദ്രം, കാര്‍ കെയര്‍ സെന്റര്‍, റീട്ടെയില്‍-വാണിജ്യ കെട്ടിടം, വാഷ്‌റൂം, പ്രാര്‍ഥനസ്ഥലം, കാറുകള്‍ക്കും ബസുകള്‍ക്കുമുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവ ഉണ്ടാകും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ‘ഖുറിയാത്ത് സൂര്‍ ട്രാവലേഴ്‌സ് ഒയാസിസി’ ല്‍ താമസ സൗകര്യം, കുടുംബങ്ങള്‍ക്ക് വിനോദമേഖല, ഔട്ട്‌ഡോര്‍ കളിസ്ഥലം, മുഴുവന്‍ സമയവും ഭക്ഷണസൗകര്യം തുടങ്ങിയവ ലഭ്യമാകും. റസ്റ്റാറന്റ്, കഫേ, ഫാര്‍മസി, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവക്കുള്ള കമേഴ്‌സ്യല്‍ സ്‌പേസ് പ്രാദേശിക കമ്പനികള്‍ക്കും ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും ലീസിന് നല്‍കാനുമാണ് പദ്ധതി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.