എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഒമാന്‍ സുപ്രിം കമ്മിറ്റി അറിയിച്ചു. അഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. വിമാനത്താവളങ്ങള്‍ തുറക്കുമെങ്കിലും ഓരോ രാജ്യത്തെയും ലക്ഷ്യ സ്ഥാനങ്ങളിലെ ആരോഗ്യ വിവരങ്ങള്‍ക്കും മറ്റു വിമാനക്കമ്പനികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലായിരിക്കും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്യുകയും ഒമാനിലേക്കുള്ള സര്‍വീസുകള്‍ അനുവദിക്കുകയും ചെയ്യുകയെന്നും അധികൃതര്‍ അറിയിച്ചു.
ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന് 2019-20 സീസണിലെ മത്സരങ്ങള്‍ പുനരാരംഭിക്കാനും 20-21 സീസണ്‍ മത്സരങ്ങള്‍ നടത്താനും സുപ്രീം കമ്മിറ്റി അധികാരം നല്‍ കിയിട്ടുണ്ട്. കര്‍ശനമായ കോവിഡ് പ്രതിരോധ നടപടികളോടെ കാണികളില്ലാതെ മത്സരം നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം കൈക്കൊണ്ട നടപടികളെ സുപ്രീം കമ്മിറ്റി പ്രശംസിക്കുകയും ചെയ്തു. സമഗ്രവും നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിരിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വിലയിരുത്തി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.