രാജ്യത്ത് കോവിഡ് ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 42,80,422 ആയി. 1133 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുകളുനുസരിച്ച് രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത് 72,775 പേരാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 8,83,697 പേരാണ്. 1.70 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. ഇത് വരെ 33,23,950 പേര്‍ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയില്‍ തന്നെയാണ് രാജ്യത്ത് എറ്റവും കൂടുതല്‍ രോഗികള്‍. ആന്ധ്രയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. 8,368 പേരാണ് രോഗ ബാധിതരായത്. കര്‍ണാടകയില്‍ 5773, തമിഴ്നാട്ടില്‍ 5776 എന്നിങ്ങനെയാണ് കൊവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന കണക്ക്.
ഹരിയാനയില്‍ 2,224, പഞ്ചാബില്‍ 2110,ഗുജറാത്തില്‍ 1330, ജമ്മു കശ്മീരില്‍ 1,013, മധ്യപ്രദേശില്‍ 1,885, ഒഡീഷയില്‍ 3,861 എന്നിങ്ങനെയായിരുന്നു മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗ വര്‍ധന. തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ഡൽഹിയില്‍ ഇന്നലെ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. 2077 ആണ് ഇന്നലെ രോഗികളായവരുടെ എണ്ണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.