Breaking News

ഒമാന്‍ : തൊഴില്‍ വീസ ഫീസ് പുനപരിശോധിക്കും, കുറഞ്ഞ വേതനവും പുതുക്കും

പ്രവാസികള്‍ക്ക് നല്‍കുന്ന വര്‍ക്ക് വീസയ്ക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ച പുനപരിശോധന നടപടികള്‍ പൂര്‍ത്തിയായി

സ്‌കത്ത് : രാജ്യത്തെ തൊഴില്‍ മേഖലയില്‍ സമഗ്ര പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയതായി തൊഴില്‍ മന്ത്രി ഡോ മഹദ് ബിന്‍ സെയിദ് ബാവൊയിന്‍ അറിയിച്ചു.

വര്‍ക്ക് വീസയ്ക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ച പുനപരിശോധന പൂര്‍ത്തിയായി. ഇതിനൊപ്പം കുറഞ്ഞ വേതനം സംബന്ധിച്ച കാര്യത്തിലും പുനപരിശോധനയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

മിനിമം വേജ് ഇപ്പോള്‍ 350 ഒമാനി റിയാലാണ് ഇത് പുനപരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും വാടക, അവശ്യവസ്തു വിലക്കയറ്റം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, കോവിഡ് മൂലം ഉണ്ടായ ആരോഗ്യ പരിരക്ഷാ വിഷയങ്ങള്‍ എല്ലാം മാനദണ്ഡമാക്കിയാകും പുതിയ മിനിമം വേജ് നടപ്പിലാക്കുക.

മിനിമം വേജ് വര്‍ദ്ധിപ്പിക്കണമെന്ന് പല കോണുകളിലും നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ജോലി മാറുന്നതിന് തൊഴിലുടമയില്‍ നിന്നും എന്‍ഒസി ലഭ്യമാക്കുന്നതുള്‍പ്പടെയുള്ള നിയമങ്ങള്‍ ഒഴിവാക്കിയാകും പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക.

മാന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2040 പ്രകാരം ശാസ്ത്ര ഗവേഷണവും, മത്സരക്ഷമതയും, അറിവ് അടിസ്ഥാനമാക്കിയ സമൂഹവും മാനവ വിഭവ ശേഷി മേന്‍മയും തൊഴില്‍ മേഖലയുടെ സര്‍വ്വോതോന്‍മുഖമായ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് കണ്ടെത്തി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.