Kuwait

ഒമാനില്‍ സ്‌കൂള്‍ തുറന്നാലും കുട്ടികളെ അയക്കണമെന്ന് നിര്‍ബന്ധമില്ല; ഇ-ലേണിങ് തുടരാം

 

ഒമാനില്‍ നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ നിര്‍ബന്ധമായും സ്‌കൂളിലേക്ക് അയക്കണമെന്ന നിബന്ധന ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല ബിന്‍ ഖാമിസ് . കോവിഡ് ഭീതിയുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ ക്ലാസിലയക്കാതെ ഓണ്‍ലൈന്‍ പഠനം തുടരാം. രോഗബാധയും മരണവും ഉയരുന്ന പശ്ചാത്തലത്തില്‍ ഇ-ലേണിങ് അടക്കം ബദല്‍ മാര്‍ഗങ്ങള്‍ പരിഗണനയിലുണ്ട്. സുപ്രീം കമ്മിറ്റിയാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും, വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷക്കാകും മുന്‍ഗണന നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രാലയം എടുത്തില്ലെന്നും പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തി്ല്‍ വ്യക്തമാക്കി. എല്ലാ സാധ്യതകളും സുപ്രീം കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും അണ്ടര്‍ സെക്രട്ടറി പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തി്ല്‍ വ്യക്തമാക്കി.

കുട്ടികളെ സ്‌കൂളില്‍ അയക്കാത്ത രക്ഷിതാക്കള്‍ ഇ-ലേണിങ് തുടരുമെന്ന ഉറപ്പ് മന്ത്രാലയത്തിന് നല്‍കേണ്ടിവരും. സ്‌കൂളുകള്‍ക്കായുള്ള കോവിഡ് ഹെല്‍ത്ത് പ്രോട്ടോകോള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.വെന്റിലേറ്റഡ് ക്ലാസ്മുറികള്‍, സ്‌കൂളുകളില്‍ ഐസൊലേഷന്‍ മുറികള്‍, മാസ്‌ക്കില്ലാതെ പ്രവേശനം അനുവദിക്കാതിരിക്കല്‍ എന്നിവ പ്രോട്ടോകോളിന്റെ ഭാഗമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.