മസ്കറ്റ്: ഒമാനില്‍ എട്ടു മാസത്തെ ഇടവേളകള്‍ക്കു ശേഷം വീണ്ടും ആരാധനാലയങ്ങള്‍ തുറന്നു. ഞായറാഴ്ച സുബ്ഹി നമസ്‌കാരത്തോടെയാണ് പള്ളികള്‍ തുറന്നത്. പരമാവധി 20 മിനിറ്റു വരെയാണ് വിശ്വാസികള്‍ക്ക് പള്ളികളില്‍ ചെലവഴിക്കാന്‍ അനുമതി്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഒന്നര മീറ്റര്‍ അകലത്തില്‍ നിസ്‌കാര സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു. സ്വന്തമായി കൈവശം കരുതിയ മുസ്വല്ലകളിലാണ് നിസ്‌കാരം. ഓരോ നിസ്‌കാരത്തിനു ശേഷവും പള്ളികള്‍ അണുനശീകരണം നടത്തും.
400 പള്ളികളാണ് ആദ്യഘട്ടത്തില്‍ തുറന്നത്. വെബ്സൈറ്റ് വഴിയാണ് പള്ളികള്‍ തുറക്കുന്നതിനായി അപേക്ഷിക്കേണ്ടത്. ഇത്തരത്തില്‍ അപേക്ഷിച്ച ആരാധനാലയങ്ങള്‍ക്കെല്ലാം തുറക്കാന്‍ അനുമതി നല്‍കി. ഇനിയും അപേക്ഷിക്കുന്നവര്‍ക്ക് പെട്ടെന്നു തന്നെ അനുമതി നല്‍കുമെന്ന് ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.