Breaking News

ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ 718, പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനില്‍

കോവിഡ് വ്യാപനം  ഉയരുന്ന പശ്ചാത്തലത്തില്‍ പ്രൈമറി ക്ലാസുകള്‍ വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

സ്‌കറ്റ്  : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ പ്രൈമറി ക്ലാസുകള്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലേക്ക് മാറാന്‍ ഒമാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ജനുവരി 16 മുതലാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നത്.

ഗള്‍ഫ് മേഖലയില്‍ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒമാനിലാണ്.

ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് കോവിഡ് സാഹചര്യം വിലയിരുത്തിയത്. ഇതു പ്രകാരം രാജ്യത്ത് കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാണ്. എന്നാലും കുട്ടികളുടെ സുരക്ഷ മുന്നില്‍ കണ്ട് ഒരാഴ്ച കൂടി വിദൂര വിദ്യാഭ്യാസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

വീണ്ടും സാഹചര്യം വിലയിരുത്തി ഇതിന് മാറ്റം വരുത്തും.

പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച സ്ഥിതിവിവര കണക്കനുസരിച്ചാണ് ഈ തീരുമാനമെടുത്തത്. പല പ്രവിശ്യകളിലും അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. വൈറസ് വ്യാപനം ഗുരുതരമാകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച പുതിയതായി 718 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഇതോടെ 59 പേരാണ് ആശുപത്രികളിലുള്ളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.