മസ്‌കത്ത്: സ്വദേശികള്‍ക്കും സ്വകാര്യമേഖലയ്ക്കും സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചുള്ള സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരീഖിന്റെ ഉത്തരവ് സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികള്‍ക്കും സ്വകാര്യമേഖലക്കും വന്‍ സാമ്പത്തിക സഹായമാണ് പ്രഖ്യാപനത്തിലുള്ളത്. സ്വദേശികള്‍ക്ക് വീട് നിര്‍മാണത്തിന് നല്‍കുന്ന വായ്പാ തുക വര്‍ധിപ്പിച്ചതാണ് പാക്കേജില്‍ പ്രധാനപ്പെട്ടത്.
ഒമാന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ പാക്കേജ് സഹായകമാവും. ഒമാന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍നിന്ന് വായ്പയെടുത്ത ചെറുകിട ഇടത്തരം സംരംഭകരുടെ പലിശയില്‍ ഒരു വര്‍ഷത്തേക്ക് ഇളവ് നല്‍കുന്നതും പാക്കേജിലുണ്ട്. ഇതിന്റെ ആനുകൂല്യം 32,104 സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിക്കും. 1,09,30,432 റിയാലാണ് ഈ വിഭാഗത്തില്‍ അനുവദിക്കുന്നത്. ഒമാന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ പാക്കേജ് സഹായകമാവും.
ഒമാന്‍ ഹൗസിങ് ബാങ്കിന് വാര്‍ഷിക വായ്പക്കായി നല്‍കുന്ന തുകയാണ് വര്‍ധിപ്പിച്ചത്. വീട് നിര്‍മാണ വായ്പ ഇനത്തില്‍ 100 ദശലക്ഷം റിയാലാണ് നല്‍കുക. 2020ല്‍ 60 ദശലക്ഷം റിയാലാണ് സര്‍ക്കാര്‍ ഈ വിഭാഗത്തില്‍ നല്‍കിയിരുന്നത്. ഇതനുസരിച്ച് 2021ല്‍ 2,250 പേര്‍ക്കാണ് വീട് നിര്‍മാണത്തിന് വായ്പ ലഭിക്കുക. 2020ല്‍ 1350 സ്വദേശികള്‍ക്കാണ് വായ്പ ലഭിച്ചത്. ഇത് വീട് നിര്‍മാണ വായ്പക്കുള്ള കാത്തിരിപ്പ് കുറക്കാന്‍ സഹായകമാവും. അതോടൊപ്പം വീട് നിര്‍മാണത്തിന് സ്ഥലം അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിട്ടു. 2021ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 23,000 വീടുകള്‍ നിര്‍മിക്കാനുള്ള ഭൂമിയാണ് പാര്‍പ്പിട മന്ത്രാലയം അനുവദിക്കുക.
വ്യവസായം, ഗതാഗതം, ടൂറിസം, ലോജിസ്റ്റിക്, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഫീസ് ഇളവ് ആനുകൂല്യം ലഭിക്കും. വാടക കരാര്‍ ഫീസുകള്‍ അഞ്ചു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമായി കുറക്കാനും പാക്കേജില്‍ നിര്‍ദേശമുണ്ട്.
ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാന്‍ പാക്കേജ് സഹായകമാവും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.