Oman

ഒമാനില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അടുത്ത ആഴ്ച്ച മുതല്‍ കോവിഡ് വാക്‌സിന്‍

 

മസ്‌കറ്റ്: ഒമാനില്‍ അടുത്ത ആഴ്ച്ച മുതല്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി ‌വാക്സിനേഷന്‍ നടപടികള്‍ വിപുലീകരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെക്കുന്നതിനിടയിലാണ് ഒമാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അല്‍ സൈദി ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനായി മുന്‍ഗണന നിശ്ചയിച്ചിരുന്ന വിഭാഗങ്ങളില്‍ ഏതാണ്ട് 95% പേരും കുത്തിവെപ്പ് സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കൊപ്പം കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും് വിദ്യാലയങ്ങളിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തും.പ്രായമായവര്‍ക്കും, വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ഏതാണ്ട് 60 ശതമാനത്തോളം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ ഒമാനില്‍ നല്‍കിവരുന്ന വാക്‌സിനുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ല, വാക്‌സിന്‍ ഏത് രാജ്യത്ത് ഉത്പാദിപ്പിക്കുന്നു എന്നത് പ്രധാനമല്ലെന്നും, വാക്‌സിന്‍ സുരക്ഷ സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകളാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമെന്ന് ഉറപ്പ് വരുത്താത്ത ഒരു വാക്‌സിനും ഒമാനില്‍ വിതരണം ചെയ്യപ്പെടുന്നില്ലെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.