Oman

ഒമാനില്‍ 2.2 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും-ആരോഗ്യ മന്ത്രി

 

മസ്‌കത്ത്: വിവിധ മരുന്ന് കമ്പനികളില്‍ നിന്നായി 2.2 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ഒമാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ 3.70 ലക്ഷം ഡോസ് ഒമാന്‍ നേരിട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പ്രാദേശിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതില്‍ ഇരുപതിനായിരം ഡോസ് ഡിസംബറില്‍ തന്നെ ലഭ്യമാകും. ബാക്കി അടുത്ത വര്‍ഷം ആദ്യത്തിലും ലഭിക്കും. ഡിസംബറില്‍ ലഭിക്കുന്ന വാക്‌സിന്റെ ഒറ്റ ഡോസിന് 30 ഡോളര്‍ (11.55 റിയാല്‍) ആയിരിക്കും വില. അടുത്ത വര്‍ഷം ലഭിക്കുന്ന വാക്‌സിന്റെ വില 24 ഡോളര്‍ (9.24 ഡോളര്‍) ആയും നിശ്ചയിച്ചു

്ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ആയിരിക്കും ആവശ്യമായി വരുകയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്റ് ഇമ്മ്യൂണൈസേഷനില്‍ (ജി.എ.വി.ഐ) ഒരു ദശലക്ഷം ഡോസ് ബുക്ക് ചെയ്തിട്ടുണ്ട്. ഒമാന് ആവശ്യമുള്ളതിന്റെ 20 ശതമാനമാണ് ഇത്. വാക്‌സിന്റെ കാര്യക്ഷമതയും സുരക്ഷയുമടക്കം ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇത് വിതരണം ചെയ്യുക.

വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്ന മറ്റൊരു കമ്പനിയായ ആസ്ട്രസെനക്കയുടെ വാക്‌സിന്‍ 8.50 ലക്ഷം ഡോസ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ വാക്‌സിന് ഇനിയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഒറ്റ ഡോസിന് 5.5 ഡോളര്‍ (2.12 റിയാല്‍) ആണ് വിലയായി നിജപ്പെടുത്തിയിട്ടുള്ളത്. റഷ്യന്‍ കോവിഡ് വാക്‌സിനായ സ്പുട്‌നിക്ക് ഫൈവ് നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയുമായും കൂടിയാലോചനകള്‍ നടന്നുവരുന്നുണ്ട്. ഏതാനും ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും. 15 ഡോളര്‍ (5.77 റിയാല്‍) ആണ് ഒറ്റ ഡോസിന്റെ നിരക്ക്. ചൈനീസ് കമ്പനിയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവരുടെ വാക്‌സിന്റെ അന്തിമ ഫലം ഔദ്യോഗികമായി ലഭ്യമായിട്ടില്ല. രണ്ട് ഡോസിന് 145 ഡോളര്‍(55.82 റിയാല്‍) എന്ന വിലയാണ് ഈ വാക്‌സിന്. മറ്റ് വാക്‌സിനുകളുടെ വില കണക്കിലെടുത്ത് ഇതില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ബുധനാഴ്ച ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസ്യകരമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എട്ടുമാസങ്ങള്‍ക്ക് ശേഷമാണ് ഒരു മരണം പോലുമില്ലാത്ത ദിനം ഉണ്ടാകുന്നത്. ഇതോടൊപ്പം പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവും ഉണ്ടായിട്ടുണ്ട്. ഇത് എല്ലാവരുടെയും വിജയമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ പരിശ്രമങ്ങള്‍ക്ക് ഒപ്പം ജനങ്ങളുടെ അവബോധവും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലെ പ്രതിബദ്ധതയുമാണ് ഈ നേട്ടത്തിന് കാരണം. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയാണ് കോവിഡിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതിനാല്‍ മുന്‍കരുതല്‍ നടപടികളോട് ജനങ്ങള്‍ കൂടുതല്‍ പ്രതിബദ്ധത കാണിക്കണം. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഭദ്രമായ നിലയിലാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ മറ്റ് രാജ്യങ്ങളെ പോലെ മുന്‍ഗണനാ അടിസ്ഥാനത്തിലാകും നല്‍കുക. ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ പ്രൊഫഷനലുകള്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ തുടങ്ങി വലിയ ജനക്കൂട്ടവുമായി ഇടപെടുന്നവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാകും വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ സ്വീകരിക്കുകയെന്നത് നിര്‍ബന്ധമല്ലെന്നും ഇത് സംബന്ധിച്ച് ഒരു നിയമവും നിലവില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.