ജിദ്ദ: വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച്ച വരെ സൗദി അറേബ്യയിലെ ചില മേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റി െന്റ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പ്. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ് ശിമാലിയ, കിഴക്കന്‍ പ്രവിശ്യ എന്നീ ഭാഗങ്ങളിലാണ് മഴയുണ്ടാകുക.
ചിലയിടങ്ങളില്‍ കനത്തമഴക്കും കാറ്റിനും സാധ്യതയുണ്ട്. മഴക്കുള്ള സാധ്യത തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും വെള്ളം കെട്ടിനില്‍ക്കാനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. മക്ക മേഖലയുടെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മേലഖ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റും മുന്നറിപ്പ് നല്‍കി.
മേഖലയുടെ പ്രത്യേകിച്ച് ഉയര്‍ന്ന പ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതല്‍ സാധ്യത. കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും കാലാവസ്ഥ, സിവില്‍ ഡിഫന്‍സ് വകുപ്പുകളുടെ അറിയിപ്പുകളും നിര്‍ദേശങ്ങളും ശ്രദ്ധിക്കണമെന്നും സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ഖര്‍നി ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.