Gulf

ഒമാനിലെ ദോഫാർ ഗവർണറേറ്റിലും മസീറയിലും ലോക് ഡൗൺ നീട്ടി

 

ഒമാനിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലും മസീറയിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്​ഡൗൺ നീട്ടാൻ ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കമ്മിറ്റിയുടെ പ്രതിവാര യോഗം രാജ്യത്തെ മഹാമാരിയുടെ ഏറ്റവും പുതിയ സാഹചര്യങ്ങളും വ്യാപനം തടയാൻ കൈകൊണ്ട നടപടികളും അവലോകനം ചെയ്​തു.

ദോഫാർ, മസീറ ലോക്​ഡൗണുകൾ ജൂലൈ 17 നാണ്​ അവസാനിക്കേണ്ടിയിരുന്നത്​. ഇത്​ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ നീട്ടാനാണ്​ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്​. ജൂൺ 13മുതലാണ്​ രണ്ടിടങ്ങളിലും ലോക്​ഡൗൺ നിലവിൽ വന്നത്​. ജൂലൈ മൂന്ന്​ വരെയായിരുന്നു ആദ്യ ഘട്ടം. ഇത്​ പിന്നീട്​ ജൂലൈ 17 വരെ നീട്ടുകയായിരുന്നു. സ്വദേശികൾക്ക്​ വിദേശ യാത്രക്ക്​ അനുമതി നൽകാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. യാത്രയിലും ഒമാനിലേക്ക്​ തിരിച്ചെത്തു​േമ്പാഴും കർശന ആരോഗ്യ, സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണം. വിമാനയാത്ര സംബന്ധിച്ച നടപടിക്രമങ്ങൾ ബന്ധപ്പെട്ട അധികൃതർ വൈകാതെ പുറപ്പെടുവിക്കും.

സ്വദേശികളിലും വിദേശികളിലും ഉയരുന്ന രോഗ വ്യാപനത്തിലും മരണനിരക്കിലും സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. രോഗബാധിതരുമായുള്ള സമ്പർക്കവും സന്ദർശനങ്ങളുമാണ്​ ഒമാനികളുടെ മരണനിരക്ക്​ ഉയരാൻ കാരണമെന്ന്​ രോഗം വിലയിരുത്തി. സ്വദേശികളും വിദേശികളും പരമാവധി മുൻ കരുതൽ നടപടികൾ പുലർത്തുകയും രോഗവ്യാപനവും മരണവും കുറക്കുന്നതിനുള്ള പ്രതിരോധ നടപടികൾ പാലിക്കുകയും വേണമെന്ന്​ സുപ്രീം കമ്മിറ്റി ചൂണ്ടികാട്ടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.