ഒമാനില്‍ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തുന്നതിനായി രാജ്യവ്യാപകമായി സര്‍വേയുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. സ്വദേശികളെയും വിദേശികളെയും പങ്കെടുപ്പിച്ച് രക്ത സമ്പിളുകള്‍ ശേഖരിച്ചുള്ള സെറോളജിക്കല്‍ സര്‍വെയാണ് നടത്തുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (ഒഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
നാലു ഘട്ടങ്ങളിലായി നടക്കുന്ന സര്‍വെക്ക് ആരോഗ്യ മന്ത്രാലയം നേതൃത്വം നല്‍കും. അഞ്ച് ദിവസങ്ങളിലായിരിക്കും ഓരോ ഘട്ടങ്ങളിലും സര്‍വെ. ഓരോ ഘട്ടങ്ങള്‍ക്കുമിടയില്‍ ഒന്ന് മുതല്‍ രണ്ടാഴ്ച വരെ ഇടവേളയുണ്ടാകും. ഒരു ഘട്ടത്തില്‍ 5000 രക്ത സാമ്പിളുകള്‍ വരെ ശേഖരിക്കും. ഒരു ഗവര്‍ണറേറ്റില്‍ നിന്ന് 380 മുതല്‍ 400 സാമ്പിളുകള്‍ വരെ ഓരോ ഘട്ടങ്ങളിലും ശേഖരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പത്താഴ്ച കൊണ്ട് 20,000 സാമ്പിളുകള്‍ വരെ ശേഖരിക്കും. എല്ലാ പ്രായപരധിയിലുള്ളവരെയും സര്‍വെയില്‍ പങ്കെടുപ്പിക്കുമെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.