Kerala

ചികിത്സ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ ദൗർലഭ്യം കേരളത്തില്‍ ഇല്ലെന്ന് അധികൃതർ

 

ചികിത്സ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഓക്സിജൻ വാതകത്തിന്റെ  ലഭ്യത കുറവ് കേരളത്തിലുണ്ടെന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്ടി ഓര്‍ഗനൈസേഷന്‍(പെസോ), ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്‍. വേണുഗോപാല്‍ നല്‍കുന്ന വിശദീകരണം തന്നിരിക്കുന്നത്.

വിശദീകരണം

  • DGHS നിർദ്ദേശപ്രകാരം 2020 ഒക്ടോബർ 13 വരെയുള്ള പ്രതിദിന ഓക്സിജൻ വാതക ഡിമാൻഡ് 58.01MT ആണ്. കേരളത്തിൽ നിലവിൽ പ്രതിദിനം 75 മുതൽ 90 MT ഓക്സിജൻ ആണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ, കോവിഡ് 19 ആശുപത്രികളിൽ മാത്രമല്ല മറ്റ് ആശുപത്രികളിലും വൈദ്യ ആവശ്യത്തിനുള്ള ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്.
  • കേരളത്തിൽ 23 ഫില്ലിംഗ് കേന്ദ്രങ്ങൾ ആണ് ഉള്ളത്. ഇതിൽ 11 എണ്ണം എയർ സെപ്പറേഷൻ യൂണിറ്റ്(ASU) പ്ലാന്റുകളും 12 എണ്ണം ഫില്ലിംഗ് പ്ലാന്റുകളും  ആണ്. ഈ 11 എഎസ് യു പ്ലാന്റുകളുടെ മൊത്തം ഉല്പാദനശേഷി പ്രതിദിനം 42.65 MT ആണ്.
  • കേരളത്തിലെ ഏക ദ്രവീകൃത ഓക്സിജൻ ഉൽപാദകരായ ഇനോക്സ്  കഞ്ചിക്കോടിന്റെ  പ്രതിദിന ശേഷി  149 MT ആണ്. കൂടാതെ PRAXAIR ന്റെ എറണാകുളത്തെ സംഭരണശാലയുടെ ശേഷി 50 MT ആണ്.
  • Praxair ന്റെ 50 MT ഒഴിച്ചാൽ തന്നെ പ്രതിദിനം 42.65 MT  + 149  MT=191.65 MT  ഉൽപ്പാദക ശേഷി സംസ്ഥാനത്തിന് സ്വന്തമായുണ്ട്. സംസ്ഥാനത്തെ 23 ഫില്ലിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള ചികിത്സ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ വിതരണം 25-30 MT ആണ്.
  • INOX ൽ നിന്നും ആശുപത്രികൾക്ക് ആയി 50-60MT  ദ്രവീകൃത ഓക്സിജൻ ആണ് വിതരണം ചെയ്യുന്നത്.നിലവിൽ പ്രതിദിനം 75 മുതൽ 90 MT വരെ ഓക്സിജനാണ് വിതരണം ചെയ്യുന്നത്.
  • ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഫില്ലിംഗ് പ്ലാന്റുകളിൽ  45.01 MT ദ്രവീകൃത ഓക്സിജൻ ശേഖരമുണ്ട്.PRAXAIR ൽ 33 MT ഉം, INOX കഞ്ചിക്കോടിൽ 186MT  ശേഖരവും ലഭ്യമാണ്.നിലവിലെ കരുതൽ ശേഖരം 264MT ആണ്.
  • നിലവിലെ വിതരണം, ഉപഭോഗം, കരുതൽ ശേഖരം എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ, ചികിത്സ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ ദൗർലഭ്യം ഇല്ല എന്ന് മനസ്സിലാക്കാവുന്നതാണ്.
  • ഇതിനുപുറമേ സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ ക്കായി ദ്രവീകൃത ഓക്സിജന്റെ  പരമാവധി കരുതൽശേഖരം ഉറപ്പാക്കാൻ BPCIL കൊച്ചി എണ്ണ ശുദ്ധീകരണശാല ക്കുള്ളിൽ പ്രവർത്തിക്കുന്ന M/s എയർ പ്രോഡക്ട്സ്, കൊച്ചി ഇൻഡസ്ട്രിയൽ ഗ്യാസ് കോംപ്ലക്സിന് നിർദേശം നൽകിയിട്ടുണ്ട്.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.