India

സെന്‍സെക്‌സില്‍ 323 പോയിന്റ്‌ നഷ്‌ടം; നിഫ്‌റ്റി 11,500ന്‌ മുകളില്‍

 

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാമത്തെ ദിവസത്തെ ദിവസവും ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ 134ഉം നിഫ്‌റ്റി 11ഉം പോയിന്റ്‌ നഷ്‌ടം രേഖപ്പെടുത്തി. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണിക്ക്‌ പക്ഷേ അത്‌ നിലനിര്‍ത്താനായില്ല.ഉച്ചക്കു ശേഷം ശക്തമായ ചാഞ്ചാട്ടമാണ്‌ വിപണിയിലുണ്ടായത്‌.

70 പോയിന്റ്‌ മുകളിലായാണ്‌ നിഫ്‌റ്റി വ്യാപാരം ആരംഭിച്ചത്‌. പക്ഷേ വ്യാപാരം തുടങ്ങിയ 11,584ല പോയിന്റിലേക്ക്‌ പിന്നീട്‌ നിഫ്‌റ്റിക്ക്‌ തിരികെ എത്താനായില്ല. വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ തീവ്രത വര്‍ധിക്കുന്നതാണ്‌ കണ്ടത്‌. അതേ സമയം വ്യാപാരത്തിനിടെ 11,446 പോയിന്റ്‌ വരെ ഇടിഞ്ഞ നിഫ്‌റ്റിക്ക്‌ 11,500ന്‌ മുകളിലായി ക്ലോസ്‌ ചെയ്യാന്‍ സാധിച്ചു. 11,505ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

39,000 പോയിന്റ്‌ എന്ന മനശാസ്‌ത്രപരമായ നിലവാരത്തിന്‌ മുകളിലായാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം തുടങ്ങിയതെങ്കിലും ഈ നിലവാരം വ്യപാരത്തിനിടെ കൈവിട്ടു. 38,653 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞിരുന്നു. 38,845 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി. 28 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 22 ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഫാര്‍മ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും വിപണിക്ക്‌ തുണയായത്‌. പ്രമുഖ ഫാര്‍മ ഓഹരികളായ ഡോ.റെഡ്‌ഢീസ്‌ 9.92 ശതമാനവും സിപ്ല 7.11 ശതമാനവും മുന്നേറി. നിഫ്‌റ്റി ഫാര്‍മ സൂചിക 5 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌.

ഡോ.റെഡ്‌ഢീസ്‌ ഈയാഴ്‌ച 20 ശതമാനത്തോളം മുന്നേറി. കോവിഡിനുള്ള വാക്‌സിന്റെ പരീക്ഷണവും വിതരണവും നടത്തുന്നതിനായി റഷ്യയുമായി ഡോ.റെഢ്‌ഡീസ്‌ ലബോറട്ടറീസ്‌ കരാറില്‍ ഏര്‍പ്പെട്ടതാണ്‌ ഓഹരി വില ശക്തമായി ഉയരാന്‍ കാരണമായത്‌. ഫാര്‍മ ഓഹരികളായ ഡോ.റെഢ്‌ഡീസ്‌, സിപ്ല, ലുപിന്‍, ദിവിസ്‌ ലാബ്‌, കാഡില ഹെല്‍ത്‌കെയര്‍, ബയോകോണ്‍ തുടങ്ങിയ ഓഹരികള്‍ ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.

ഡോ.റെഢ്‌ഡീസ്‌, സിപ്ല, അദാനി പോര്‍ട്‌സ്‌, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര & മഹീന്ദ്ര എന്നിവയാണ്‌ നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. അദാനി പോര്‍ട്‌സ്‌, ഭാരതി എയര്‍ടെല്‍ എന്നിവ മൂന്ന്‌ ശതമാനത്തിന്‌ മുകളില്‍ മുന്നേറി.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ശ്രീ സിമന്റ്‌സ്‌, ബജാജ്‌ ഫിന്‍സെര്‍വ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, മാരുതി സുസുകി എന്നിവയാണ്‌ ഏറ്റവും നഷ്‌ടം നേരിട്ട ഓഹരികള്‍. എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ 2.28 ശതമാനം ഇടിവ്‌ നേരിട്ടു.

ബാങ്ക്‌ ഓഹരികള്‍ ഇന്നും ഇടിവ്‌ നേരിട്ടു. നിഫ്‌റ്റി ബാങ്ക്‌ സൂചിക 1.30 ശതമാനം നഷ്‌ടം രേഖപ്പെടുത്തി. ബന്ദന്‍ബാങ്ക്‌, ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ എന്നിവ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ നഷ്‌ടം നേരിട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.