സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങള്‍ ഒരുക്കുന്നതിന് നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) സംയുക്തമായി നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം എന്‍പിഎസ് പി) നടപ്പിലാക്കുന്നു. പ്രവാസികളുടെ പ്രൊഫഷണല്‍ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനും, സമാനമായ ഒന്നിലധികം സ്ഥാപനങ്ങളെ ഓര്മ്മിപ്പിക്കുന്ന സാങ്കേതികവിദ്യ, ബിസിനസ്, നിക്ഷേപസാധ്യത തിരിച്ചറിയല്‍ എന്നിവയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിന് സമാന മനസ്‌കരായ പ്രവാസികളെ കണ്ടെത്തുന്നതിനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തില്‍ത്തന്നെ ബിസിനസ് നെറ്റ്വര്‍ക്കും ഇന്‍വെസ്റ്റര്‍നെറ്റ്വര്‍ക്കും രൂപീകരിക്കും. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുമായി മാര്‍ഗനിര്‍ദേശത്തിനും കണ്‍സള്‍ട്ടിംഗിനുമുള്ള അവസരങ്ങള്‍ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താനാകും. വിവിധ സ്റ്റാര്‍ട്ടപ്പ് പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നല്‍ നല്‍കും.
പ്രവാസി സംരഭങ്ങള്‍ ആരംഭിച്ചു സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന് സംഭവനയേകാന്‍ പര്യാപ്തമായ പരിപാടിയിലൂടെ മൂല്യം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യയിലെ നൂതന പ്രവണതകളും വികാസങ്ങളും സംരഭകരുമായും സംവദിക്കും. അനുയോജ്യരായ പ്രവാസികളെ സ്‌ക്രീനിംഗ് കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്തു മൂന്നുമാസത്തെ പ്രോഗ്രാമിന്റെ ഭാഗമാ ക്കും. ശ്രദ്ധയൂന്നേണ്ട ബിസിനസ് മേഖല തിരിച്ചറിയുന്നതിനും ബിസിനസ് നിക്ഷേപങ്ങള്‍ക്ക് എങ്ങനെ മൂല്യം വര്ധിപ്പിക്കാമെന്നും ഈ പ്രോഗ്രാമിലൂടെ പ്രവാസികള്‍ക്ക് മനസ്സിലാക്കാനാകും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വായ്പാ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സിന്റെ (എന്‍ ഡി പി ആര്‍ ഇ എം ) സാമ്പത്തിക സഹായത്തിനു അര്‍ഹതയുണ്ടായിരിക്കും. ഇതുപ്രകാരം 30 ലക്ഷം രൂപ വരെ 15% മൂലധന സബ്‌സിഡിയോടെ (പരമാവധി 3 ലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായ പലിശ തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാല് വര്‍ഷം 3% പലിശ ഇളവും ലഭിക്കും.
കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ, താമസിക്കുകയോ ചെയ്തിട്ടുള്ള കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലേക്കു അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും http://norkapsp.startupmission.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. വിശദവിവരം 08047180470 (രാവിലെ 8 മുതല്‍ രാത്രി 8 വരെ) (കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍) നോര്‍ക്ക ടോള്‍ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാള്‍ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.