മസ്‌ക്കറ്റ്: ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് എന്‍.ഒ.സി വേണമെന്ന നിബന്ധന ഒമാന്‍ എടുത്തു കളയുന്നു. 2021 ജനുവരിയോടെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി അറിയിച്ചു.
രാജ്യത്തിന്റെ സമ്പദ് ഘടന തുറന്നു നല്‍കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. തൊഴില്‍ നിയമത്തിലെ മാറ്റത്തിന് പുറമെ പുതിയ വരുമാന നികുതി നടപ്പിലാക്കാനും സബ്‌സിഡികള്‍ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു. ഒമാനിലെ തൊഴില്‍ നയത്തില്‍ ഉണ്ടാകുന്ന സുപ്രധാനം മാറ്റമായിരിക്കും എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്.
ഒമാനിലെ തൊഴില്‍ നയത്തില്‍ ഉണ്ടാകുന്ന സുപ്രധാനം മാറ്റമായിരിക്കും എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പു വരുത്തിയ ശേഷമാകും സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ നടപ്പിലാക്കുക. ടൂറിസം മേഖലകയ്ക്ക് ഉണര്‍വ് പകരുന്നതിനും വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി നൂറിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് ഒരു മാസത്തെ വിസ രഹിത പ്രവേശനം അനുവദിക്കുന്നതിന് പദ്ധതിയുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.