Kerala

ഇ.ഡിയുടെ അന്വേഷണത്തില്‍ ആശങ്കയില്ല: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

 

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. കരാറുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ആവശ്യമായ രേഖകള്‍ നാളെ തന്നെ ഇ.ഡിക്ക് കൈമാറുമെന്നും സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിസിനസ് ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് ഇ.ഡി സൊസൈറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെയുള്ള അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലേക്കും എത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ സി.എം രവീന്ദ്രന്‍ കളളപ്പണം വെളുപ്പിച്ചെന്നും ബിനാമി ഇടപാടുകള്‍ നടത്തിയെന്നുമാണ് ഇ.ഡിയുടെ ആരോപണം. ഇക്കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെയും പൂര്‍ത്തിയാക്കിയതും അല്ലാത്തതുമായ പദ്ധതികളുടെയും വിവരങ്ങള്‍ കൈമാറാനാണ് ഊരാളുങ്കിന് ഇ.ഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്‌മെന്റും ആവശ്യപ്പെട്ടിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.