കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി വിവാഹം ചെയ്യുന്നതിലോ തന്റെ ഇഷ്ട പ്രകാരം മതം മാറുന്നതിലോ ആര്‍ക്കും ഇടപെടാനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. മകളെ ഇതര മതസ്ഥനായ ഒരാള്‍ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി.
അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തൊമ്പതുകാരിയെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഇതര മതസ്ഥനെ വിവാഹം ചെയ്തതെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. ഇതിന് പിന്നാലെയാണ് കോടതി പെണ്‍കുട്ടിക്ക് അനുകൂലമായി നിരീക്ഷണം നടത്തിയത്. പ്രായപൂര്‍ത്തിയായ ഒരാള്‍ അവരുടെ സ്വന്തം താല്‍പര്യ പ്രകാരം മതം മാറുകയും മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നതില്‍ ആര്‍ക്കും ഇടപെടാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
എന്നാല്‍ മകള്‍ മൊഴി നല്‍കിയതിന് ശേഷവും അച്ഛന്‍ കോടതിയെ സമീപിച്ചു. മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴി നല്‍കുമ്പോള്‍ മകള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റുന്ന സാഹചര്യമുണ്ടായിരുന്നോ എന്നതില്‍ സംശയമുണ്ടെന്നായിരുന്നു എന്നു പറഞ്ഞാണ് വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം അച്ഛന്റെ പരാതി പരിഗണിച്ച് ഏറ്റവും മുതിര്‍ന്ന അഡീഷണല്‍ ജില്ലാ ജഡ്ജിന് മുന്‍പില്‍ പെണ്‍കുട്ടിയോട് ഒരിക്കല്‍ കൂടി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടി മൊഴി നല്‍കുന്ന സമയത്ത് ഭര്‍ത്താവും അച്ഛനുമടക്കമുള്ള ആരും തന്നെ പെണ്‍കുട്ടിയോടൊപ്പം ഉണ്ടാകരുതെന്നും ഭീഷണിക്കോ പ്രലോഭനത്തിനുമോ ഉള്ള ഒരു സാധ്യതയും ഇല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.