തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കെതിരെ ഗവര്‍ണറെ സമീപിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പളനിസ്വാമിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള 98 പേജുള്ള വിവരങ്ങളാണ് സ്റ്റാലിനും സംഘവും ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിന് കൈമാറിയത്.
ഡിഎംകെ നേതാക്കളായ എ രാജ, തുറൈമുരുകന്‍, ടികെഎസ്, ഇലങ്കോവന്‍, ആര്‍എസ് ഭാരതി എന്നിവരടങ്ങിയ സംഘമാണ് സ്റ്റാലിനൊപ്പം ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ വിജിലന്‍സ്-അഴിമതി വിരുദ്ധ വകുപ്പിന് ഈ അഴിമതികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും എഐഎഡിഎംകെ മന്ത്രിമാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്നാട് മന്ത്രിയായ എസ്പി വേലുമണി, തങ്കമണി, ജയകുമാര്‍, ആര്‍ബി ഉദയകുമാര്‍, വിജയഭാസ്‌കര്‍ എന്നിവര്‍ നടത്തിയ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ താന്‍ നല്‍കിയ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപാര്‍ട്ട്മെന്റിന് തെളിവുകളൊക്കെ നേരത്തെ കൈമാറിയിരുന്നു. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. പക്ഷെ മുഖ്യമന്ത്രി കോടതിയെ സമീപിച്ച് അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിച്ചതാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി തങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 23 മുതല്‍ ഡിഎംകെ നടത്താനൊരുങ്ങുന്ന ഗ്രാമസഭാ യോഗത്തില്‍ അഴിമതിയെക്കുറിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.