News

കോവിഡ് 19: സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

കേരളത്തില്‍ സമൂഹവ്യാനം ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഐസിഎംആര്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അത് ലഭിച്ചാല്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിശോധന നടക്കുകയാണെന്നും ഇത്തരം കേസുകൾ അധികമായി ഉണ്ടാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പുറത്തുവന്ന ഐസിഎംആർ പഠനം രാജ്യം മുഴുവനായുള്ള റിപ്പോര്‍ട്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കോവിഡ് കേസുകളിലുണ്ടായ വർധന പ്രതീക്ഷിച്ചതാണെന്നും രോഗം റിപ്പോർട്ട് ചെയ്യുന്നതിലധികവും പുറത്ത് നിന്ന് വന്നവരിലാണെന്നും അരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10 മുതല്‍ 11 ശതമാനം വരെയാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട് ചെയ്തത്. നിലവില്‍ സമൂഹവ്യാപനം ഇല്ലെന്ന് ആവര്‍ത്തിച്ച മന്ത്രി അതിന് ഇടവരുത്തരുതെന്നും രാഗം പകരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ ഭയാനകമായ അവസ്ഥ ഒഴിവാക്കാനാകുമെന്നും മുന്നറിയിപ്പ് നൽകി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.