മുംബൈ: ഇന്ന് സെന്‍സെക്‌സ് 588 പോയിന്റും നിഫ്‌റ്റി 183 പോയിന്റും ഇടിഞ്ഞു. ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 46,500ന് താഴേക്കും നിഫ്‌റ്റി 13,700ന് താഴേക്കുമാണ് ഇടിഞ്ഞത്. കനത്ത വില്‍പ്പന സമ്മര്‍ദത്തിന് ഒടുവില്‍ സെന്‍സെക്‌സ് 46285.77ലും നിഫ്‌റ്റി 13634.60ലും ക്ലോസ് ചെയ്‌തു.
അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഇന്നും തുടരുകയാണ് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനു ശേഷമാണ് ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി വിപണി ഇടിയുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ഒരാഴ്‌ചയിലെ അഞ്ച് ദിവസവും നഷ്‌ടം നേരിട്ടത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 1100 പോയിന്റിലേറെയാണ് നിഫ്‌റ്റി ഇടിഞ്ഞത്.
നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 43ഉം ഇന്ന് ഇടിവ് നേരിട്ടു. ബാങ്കും റിയല്‍ എസ്റ്റേറ്റും ഒഴികെ എല്ലാ മേഖലകളും നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി ബാങ്ക് സൂചിക 0.7 ശതമാനം ഉയര്‍ന്നു. പൊതുമേഖലാ ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി ഐടി, ഓട്ടോ സൂചികകള്‍ രണ്ടര ശതമാനത്തിലേറെ ഇടിഞ്ഞു.
ലാര്‍ജ്‌കാപ് ഓഹരികളെ അപേക്ഷിച്ച് മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളിലുണ്ടായ ഇടിവ് അത്ര ശക്തമല്ല. നിഫ്‌റ്റി മിഡ്‌കാപ് സൂചിക 0.4 ശതമാനവും സ്‌മോള്‍കാപ് സൂചി 0.6 ശതമാനവുമാണ് ഇടിഞ്ഞത്.
ഇന്ന് നിഫ്‌റ്റി ഓഹരികളില്‍ ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് ഡോ.റെഡ്‌ഢീസ് ആണ്. മൂന്നാം ത്രൈമാസ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഡോ.റെഡ്‌ഢീസിന്റെ ഓഹരി വില 5 ശതമാനമാണ് ഇടിഞ്ഞത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.