Breaking News

യുഎഇയില്‍ 298 പേര്‍ക്ക് കൂടി കോവിഡ് , ഒമാനില്‍ ഒരു മരണം

ജിസിസി രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞത് റമദാന്‍ ചടങ്ങുകള്‍ക്കും മറ്റും ആശ്വാസമായി

അബുദാബി  : കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞത് റമദാന്‍ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ആശ്വാസകരമായി.

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 298 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 678 പേര്‍ കൂടി രോഗമുക്തി നേടി.

കഴിഞ്ഞ 24 ദിവസത്തിന്നിടെ ഒരു കോവിഡ് മരണം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസം നല്‍കുന്നതാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.302 ആയി തുടരുകയാണ്. അതിന്നിടെ, രാജ്യത്ത് 2,82,135 പേര്‍ക്ക് കൂടി ആര്‍ ടി പിസിആര്‍ ടെസ്റ്റ് നടത്തി.

അതേസമയം, ഒമാനില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് പത്തിനു ശേഷം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായിരുന്നു. ഇതോടെ മരണ സംഖ്യ 4,251 ആയി ഉയര്‍ന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 68 ആണ്. ഇവരില്‍ 14 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏഴ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.