Kerala

പാലായില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഉറപ്പിച്ച് എന്‍സിപി; കേന്ദ്ര നേതൃത്വത്തെ കണ്ടു

 

തിരുവനന്തപുരം: പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇതു സംബന്ധിച്ച് സിപിഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്താമെന്ന് ശരദ് പവാര്‍ ഇരുവര്‍ക്കും ഉറപ്പുനല്‍കി.

അതേസമയം പാലാ കിട്ടിയില്ലെങ്കില്‍ മുന്നണിമാറ്റം വേണം എന്നതും ഇരു നേതാക്കളും ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനമറിയിക്കാമെന്ന് ശരദ് പവാര്‍ പറഞ്ഞതായാണ് വിവരം. മാണി സി കാപ്പനും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും ഇന്നലെയാണ് മുംബൈയിലെത്തി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്.

ജോസ് കെ മണി വിഭാഗത്തിന് ഏറെ വൈകാരിക അടുപ്പമുള്ള പാലാ സീറ്റില്‍ കെ.എം മാണി അല്ലാത്തൊരാള്‍ എതിര്‍ പക്ഷത്തു നിന്നും എംഎല്‍എ ആയത് മാണി സി കാപ്പനാണ്. ഇപ്പൊള്‍ ഇരുപക്ഷവും ഇടതു മുന്നണിയിലായ സ്ഥിതിക്ക് പാലാ ആര്‍ക്കുപോകും എന്നുള്ളത് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.