കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടന്ന പണിമുടക്കില്‍ ബാങ്കിംഗ് മേഖലയും സ്തംഭിച്ചു. ശാഖകളിലേയും വായ്പാ വിതരണ- ഭരണനിര്‍വ്വഹണ-വിദേശനാണ്യ വിനിമയ കാര്യാലയങ്ങളിലേയും ജീവനക്കാരാണ് പണിമുടക്കിയത്. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു.
പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി
തൊഴിലാളികള്‍ക്ക് പ്രത്യക്ഷ വരുമാന സഹായം നല്‍കുക, സൗജന്യ ഭക്ഷ്യ വിതരണം തുടരുക, തൊഴിലുറപ്പു ദിനങ്ങളും വേതനവും വര്‍ദ്ധിപ്പിക്കുക തുടങ്ങി യ കേന്ദ്ര ട്രേഡ് യൂണിയനുകളുന്നയിക്കുന്ന ഏഴു ആവശ്യങ്ങള്‍ അംഗീകരിക്കുക, വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ സ്ഥാപിക്കുവാനും ഏറ്റെടുക്കുവാനും അനുവദിക്കുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയും നിയന്ത്രണവും ഇല്ലാതാക്കുന്നതുമായ പൊതുമേഖലാ ബാങ്ക് സ്വകാര്യവല്‍ക്കരണ നീക്കം അവസാനിപ്പിക്കുക, വന്‍കിട കിട്ടാകടങ്ങള്‍ തിരിച്ച് പിടിക്കുക, മന:പൂര്‍വ്വം കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക, എസ് ബി ഐ-യിലെ അപ്രന്റീസ് നിയമനത്തിനു പകരം സ്ഥിരം നിയമനങ്ങള്‍ നടത്തുക, പുറംകരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, എല്ലാ ബാങ്കുകളിലും അവശ്യാധിഷ്ഠിത നിയമനം നടത്തുക, പങ്കാളിത്ത പെന്‍ഷനു പകരം നിശ്ചിത പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്പോയീസ് അസ്സോസിയേഷന്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.