കെ.അരവിന്ദ്
ജീവിതത്തിലെ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഓഹരി ബന്ധിത നിക്ഷേപം നടത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി സ്‌കീമുകള്‍. നിക്ഷേപിക്കുന്നതിനായി മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് നിക്ഷേപിച്ച ഫണ്ടുകളുടെ പ്രകടനം വിലയിരുത്തുന്നതും.
ഒരിക്കല്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ അതിനെപറ്റി ഓര്‍ക്കാതിരിക്കുകയാണ് പല നിക്ഷേപകരുടെയും സ്വഭാവം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രകടനം ഫണ്ട് മാനേജ്‌മെന്റ് മികവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയുടെ പ്രകടനം നിക്ഷേപ കാലയളവിനിടെ പരിശോധിക്കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പ്രകടനം ദൈനംദിന അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ട ആവശ്യമില്ലെങ്കിലും ആറ് മാസത്തിലൊരിക്കലെങ്കിലും പ്രകടനം വിലയിരുത്തേണ്ടതുണ്ട്. ഇത് സ്വന്തം നിലയിലോ ഒരു വിദഗ്‌ധന്റെ സഹായത്തോടെയോ ചെയ്യാം.
എല്ലാ മാസവും മ്യൂച്വല്‍ ഫണ്ടുകള്‍ പുറത്തിറക്കുന്ന ഫാക്‌ട് ഷീറ്റുകളില്‍ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമായിരിക്കും. ഫണ്ട് ഹൗസുകളുടെ വെബ് സൈറ്റുകളില്‍ നിന്നും ഫാക്‌ട് ഷീറ്റ് ലഭ്യമാകും. ഫാക്‌ട് ഷീറ്റില്‍ ഓരോ സ്‌കീമിന്റെയും പോര്‍ട്ട്‌ഫോളിയോയെ കുറിച്ചും ഏറ്റവുമൊടുവില്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഉണ്ടാകും. സ്‌കീമിന്റെ പ്രകടനം വിലയിരുത്തുന്നതില്‍ പ്രധാനമായ വിവിധ റേഷ്യോകളെ കുറിച്ചുള്ള വിവരങ്ങളുമുണ്ടാകും.
ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ പ്രകടനം തനിച്ച് വിലയിരുത്താന്‍ സാധ്യമല്ല. ഒരു ഫണ്ടിന്റെ പ്രകടനം വിലയിരുത്താന്‍ ആ ഫണ്ട് ഉള്‍പ്പെട്ട വിഭാഗത്തിലെ മറ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. അതിന് വിദഗ്‌ധരുടെ സഹായം ആവശ്യമാണ്. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളെ കുറിച്ച് സമഗ്രമായ വിവരങ്ങള്‍ നല്‍കുന്ന സ്വതന്ത്ര വെബ് സൈറ്റുകളെയും താരതമ്യത്തിനായി ആശ്രയിക്കാവുന്നതാണ്. ആറ് മാസം, ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെയുള്ള വിവിധ കാലയളവുകളുടെ അടിസ്ഥാനത്തില്‍ താരതമ്യം നടത്താം.
ഫണ്ട് മാനേജ്‌മെന്റില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിക്ഷേപകന്‍ വിലയിരുത്തേണ്ടതുണ്ട്. ഫണ്ട് മാനേജര്‍ മാറുകയാണെങ്കില്‍ നിക്ഷേപ രീതിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ഫണ്ട് മാനേജറുടെ പ്രകടന ചരിത്രവും പുതിയ ഫണ്ട് മാനേജറുടെ കീഴിലുള്ള പോര്‍ട്ട് ഫോളിയോയിലെ മാറ്റവും പരിശോധിക്കേണ്ടതുണ്ട്.
നിക്ഷേപ രീതിയില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അത് ഫണ്ടിന്റെ പ്രകടനത്തില്‍ പ്രതിഫലിക്കും. ഫണ്ട് മാനേജര്‍മാരുടെ കാഴ്‌ചപ്പാടിന് അനുസരിച്ച് വന്‍കിട, ഇടത്തരം ഓഹരികളിലുള്ള നിക്ഷേപ അനുപാതത്തില്‍ മാറ്റം വരാവുന്നതാണ്. വന്‍കിട ഓഹരികളില്‍ കൂടുതലായി നിക്ഷേപം നടത്തുന്ന ഒരു സ്‌കീം ഫണ്ട് മാനേജറുടെ മാറ്റത്തെ തുടര്‍ന്ന് ഇടത്തരം ഓഹരികളിലെ നിക്ഷേപം വര്‍ധിപ്പിക്കുകയാണെങ്കില്‍ ഫണ്ടിന്റെ സ്വഭാവം തന്നെ മാറാവുന്നതാണ്.
ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള സ്‌കീമിന്റെ പ്രകടനം അടിസ്ഥാനമാക്കി നിക്ഷേപകര്‍ തീരുമാനമെടുക്കരുത്. ഒരു ഫണ്ടിന്റെ പ്രകടനം ഒരു മാസമോ മൂന്ന് മാസമോ ആയി താഴേക്ക് പോവുകയാണെങ്കില്‍ വിറ്റുമാറി മറ്റൊരു ഫണ്ടിലേക്ക് മാറാമെന്ന് കരുതരുത്. ഫണ്ട് മാനേജര്‍ മാറിയതിനു ശേഷം ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിക്കാന്‍ നിക്ഷേപകര്‍ തയാറാകണം. അതിനകം പ്രകടനം മെച്ചപ്പെട്ടില്ലെങ്കില്‍ മാത്രമേ സ്‌കീം മാറുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.