India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; മരണനിരക്കും താഴേക്ക്

 

ഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. അവസാന 24 മണിക്കൂറിലെ പുതിയ രോഗബാധിതരുടെ എണ്ണം 5 മാസത്തിനുശേഷം ആദ്യമായി 27,000 ത്തില്‍ താഴെയായി (26,567). 2020 ജൂലൈ 10ന് 26,506 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4 ശതമാനത്തില്‍ താഴെപ്പേരാണ് (3.96%). ചികിത്സയിലുള്ളവരുടെ എണ്ണം 3.83 ലക്ഷമായി (3,83,866) കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,045 പേരാണ് രാജ്യത്ത് കോവി ഡ് രോഗമുക്തരായത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 12,863 പേരുടെ കുറവിന് ഇതിടയാക്കി.പ്രതിദിന രോഗബാധിതരേക്കാള്‍ രോഗമുക്തര്‍ വര്‍ധിച്ചതോടെ രോഗമുക്തി നിരക്ക് ഇന്ന് 94.59 ശതമാനമായി. ആകെ രോഗമുക്തര്‍ 91,78,946.

രോഗമുക്തരുടെ 76.31% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ 7,345ഉം കേരളത്തില്‍ 4,705 ഉം ഡല്‍ഹിയില്‍ 3,818 ഉം പേര്‍ രോഗമുക്തരായി.

പുതിയ രോഗബാധിതരില്‍ 72.50% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 3272, മഹാരാഷ്ട്രയില്‍ 3075, പശ്ചിമ ബംഗാളില്‍ 2214 എന്നിങ്ങനെയാണ് പുതിയ രോഗബാധിതര്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 385 മരണങ്ങളാണ്. ഇതില്‍ 75.58% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കഴിഞ്ഞ ദിവസത്തെ മരണങ്ങളുടെ 16.36% വും ഡല്‍ഹിയിലാണ് (63 മരണം). പശ്ചിമ ബംഗാളില്‍ 48 ഉം മഹാരാഷ്ട്രയില്‍ 40 ഉം പേര്‍ മരിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.