India

കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം നടത്താം

കെ.അരവിന്ദ്‌

കുട്ടികളുടെ പേരില്‍ പ്രത്യേകമായി നിക്ഷേപം നടത്തുന്നതിന്‌ മുന്‍കാലങ്ങളിലേതിനേക്കാള്‍ മാതാപിതാക്കള്‍ താല്‍പ്പര്യം കാട്ടുന്നുണ്ട്‌. കുട്ടികളുടെ പേരില്‍ സേവിംഗ്‌സ്‌ അക്കൗണ്ടുകള്‍ തുറയ്‌ക്കുന്നതും പിപിഎഫ്‌, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളില്‍ നിക്ഷേപിക്കുന്നതും സാധാരണമായിട്ടുണ്ട്‌.

ജന്മദിനങ്ങളിലും ഉത്സവാവസരങ്ങളിലും മികച്ച മാര്‍ക്ക്‌ നേടിയ വേളകളിലുമൊക്കെ മാതാപിതാക്കളും ഉറ്റബന്ധുക്കളും സമ്മാനമായി നല്‍കുന്ന പണം പിഗ്ഗി ബാങ്കില്‍ അലസമായിടുന്നതിന്‌ പകരം സേവിംഗ്‌സ്‌ അക്കൗണ്ടുകളിലിടുന്ന രീതി വ്യാപകമായിട്ടുണ്ട്‌.

സേവിംഗ്‌സ്‌ അക്കൗണ്ടുകളിലിടുന്ന ഇ ങ്ങനെയുള്ള പണം ഫലപ്രദമായി മികച്ച റി ട്ടേണ്‍ കിട്ടുന്ന രീതിയില്‍ നിക്ഷേപിക്കുന്നതിന്‌ അനുയോജ്യമായ മാര്‍ഗമാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍. പിപിഎഫ്‌, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളുടെ പലിശനിരക്ക്‌ ഭാവിയില്‍ കുറയാനുള്ള സാധ്യത നിലനില്‍ക്കെ മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള ഓഹരി ബ ന്ധിത നിക്ഷേപ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച റിട്ടേണ്‍ ലഭിക്കുന്നതിന്‌ സഹായകമാകും.

റിസ്‌ക്‌ കുറഞ്ഞ പ്രായത്തിലാണ്‌ ഓഹരി ബന്ധിത നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമെന്നിരിക്കെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപമാര്‍ഗമാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി സ്‌കീമുകള്‍.

മ്യൂച്വല്‍ ഫണ്ടുകളില്‍ കുട്ടികളുടെ പേരി ല്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തു ക 500 രൂപയാണ്‌. പ്രായപൂര്‍ത്തിയാകാത്ത കു ട്ടികളുടെ പേരില്‍ ഏത്‌ ഫണ്ട്‌ ഹൗസിന്റെ ഏ ത്‌ സ്‌കീമിലും നിക്ഷേപം നടത്താവുന്നതാണ്‌. ഇത്തരം നിക്ഷേപങ്ങളില്‍ കുട്ടിയായിരിക്കും ഏക അക്കൗണ്ട്‌ ഉടമ. സംയുക്ത അ ക്കൗണ്ട്‌ ഉടമയെ കൂടി ഉള്‍പ്പെടുത്തുന്നത്‌ ഇ ത്തരം നിക്ഷേപങ്ങളില്‍ അനുവദനീയമല്ല.

നിക്ഷേപം ആരംഭിക്കുമ്പോള്‍ കുട്ടിയുടെ ജനനതീയതിയും വയസും രേഖപ്പെടുത്തിയിരിക്കണം. കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന രേഖയും രക്ഷിതാവിനെ സംബന്ധി ച്ച വിവരങ്ങളും ഒപ്പം നല്‍കേണ്ടതുണ്ട്‌. ജനന സര്‍ട്ടിഫിക്കറ്റ്‌, പാസ്‌പോര്‍ട്ട്‌ തുടങ്ങിയവ ജനന തീയതി തെളിയിക്കുന്ന രേഖയായി സമര്‍ പ്പിക്കാം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേ രില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപം ആരംഭിക്കാനും സാധിക്കും. കുട്ടി പ്രായപൂര്‍ത്തിയാകുന്നതു വരെ മാത്രമേ എസ്‌ഐപി തുടരാനാകൂ. 18 വയസ്‌ പൂര്‍ത്തിയായതിനു ശേഷമുള്ള കാലയളവിലും എസ്‌ഐപി തുടരുന്ന രീതിയിലാണ്‌ ആദ്യം അപേക്ഷ നല്‍കിയതെങ്കില്‍ പോലും 18 വയസ്‌ വരെ മാത്രമേ എസ്‌ഐപി തുടരാനാകൂ.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേ രില്‍ എസ്‌ഐപി പോലെ സിസ്റ്റമാറ്റിക്‌ ട്രാന്‍സ്‌ഫര്‍ പ്ലാന്‍ (എസ്‌ടിപി) വഴിയും നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. ഒരു ലിക്വിഡ്‌ ഫണ്ടില്‍ നിന്നും പണം എല്ലാ മാസവും ഇക്വിറ്റി ഫണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌ത്‌ നിക്ഷേപിക്കുന്ന രീതിയാണ്‌ എസ്‌ടിപി.

കുട്ടിക്ക്‌ 18 വയസ്‌ പൂര്‍ത്തിയായാല്‍ എസ്‌ഐപി, എസ്‌ടിപി തുടങ്ങിയവ നിര്‍ത്തലാക്കപ്പെടും. യൂണിറ്റ്‌ ഉടമയ്‌ക്ക്‌ പ്രായപൂര്‍ത്തിയാകുന്നതിന്‌ തൊട്ടുമുമ്പായി ഫണ്ട്‌ ഹൗസ്‌ നോട്ടീസ്‌ അയച്ചിരിക്കും. ഫോളിയോയിലെ സ്റ്റാറ്റസ്‌ മൈനര്‍ എന്ന നിലയില്‍ നിന്നും മേജര്‍ എന്ന്‌ മാറ്റുന്നതിനായി മതിയായ രേഖകള്‍ സഹിതം അപേക്ഷ നല്‍കേണ്ടതുണ്ട്‌. ഇക്കാര്യം നിര്‍ദേശിച്ചുകൊണ്ടായിരിക്കും ഫണ്ട്‌ ഹൗസ്‌ നോട്ടീസ്‌ അയക്കുന്നത്‌. കെ വൈ സി അക്‌നോളജ്‌മെന്റ്‌ ലെറ്ററും ഇതിനോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്‌.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

21 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.