Kerala

ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കെ.അരവിന്ദ്

നിക്ഷേപം നടത്തുന്നത് മികച്ച നേട്ടം ലക്ഷ്യമാക്കിയാണെങ്കിലും റിസ്‌ക് പരമാവധി കുറയ്ക്കുന്ന രീതിയില്‍ അത് ക്രമീകരിക്കേണ്ടതുണ്ട്. വൈവിധ്യവല്‍ക്കരണമാണ് അതിനുള്ള ഒരു മാര്‍ഗം. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് വിവിധ മേഖലകളിലും വിവിധ ഓഹരികളിലും വൈവിധ്യവല്‍ക്കരണം നടത്തുന്നു എന്നതിനാലാണ്. എന്നാല്‍ ഇക്വിറ്റി ഫണ്ടുകളുടെ തിരഞ്ഞെടുപ്പ് യഥാവിധമല്ലെങ്കില്‍ വൈവിധ്യവല്‍ക്കരണം ശരിയായ രീതിയില്‍ നടക്കണമെന്നില്ല.

ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള മതിയായ വൈവിധ്യവല്‍ക്കരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നിക്ഷേപത്തിന്റെ ഗണ്യമായ പങ്കും ലാര്‍ജ്കാപ് ഫണ്ടുകളിലാണെങ്കില്‍ മതിയായ വൈവിധ്യവല്‍ക്കര ണം നടക്കാതെ പോകും. ലാര്‍ജ്കാപ് ഫണ്ടുകള്‍ പ്രധാനമായും നിക്ഷേപിക്കുന്നത് ഒരു കൂട്ടം വന്‍കിട ബ്ലൂചിപ് ഓഹരികളിലാണ്. ഈ ഓഹരികളുടെ പ്രകടനമായിരിക്കും പ്രധാനമായും ഫണ്ടിന്റെ നേട്ടത്തെ നിര്‍ണയിക്കുന്നത്. അത് നിങ്ങളുടെ നിക്ഷേപത്തിലെ റിസ്‌ക് ഉ യര്‍ത്തുന്ന ഘടകമാണ്.

ലാര്‍ജ്കാപ് ഓഹരികളില്‍ അഥവാ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് സുരക്ഷിതമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ലാര്‍ജ് കാപ് ഫണ്ടുകളില്‍ അമിതമായി നിക്ഷേ പിക്കുന്നത് വൈവിധ്യവല്‍ക്കരണത്തെ പ്രതികൂലമായി ബാധിക്കും.

ഒന്നില്‍ കൂടുതല്‍ ലാര്‍ജ്കാപ് ഫണ്ടുക ളില്‍ നിക്ഷേപിച്ചതു കൊണ്ടും വൈവിധ്യ വല്‍ക്കരണം നടക്കണമെന്നില്ല. കാരണം മിക്ക ലാര്‍ജ്കാപ് ഫണ്ടുകളും എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് തുടങ്ങിയ ഓഹരികളിലാണ് ഗണ്യമായ നിക്ഷേപം നടത്തുന്നത്.

അതുകൊണ്ടുതന്നെ വൈവിധ്യ വല്‍ക്കര ണം നടത്തുവാന്‍ മള്‍ട്ടികാപ് ഫണ്ടുകളും കൂടി പോര്‍ട്ഫോളിയോയില്‍ ഉള്‍പ്പെടു ത്തേ ണ്ടതുണ്ട്. ലാര്‍ജ്കാപ് ഓഹരികള്‍ക്ക് പുറമെ മിഡ്കാപ്, സ്മോള്‍കാപ് ഓഹരികള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ മള്‍ട്ടികാപ് ഫണ്ടുകള്‍ക്ക് സാധിക്കുന്നു.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് പുറമെ നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുക കൂടി ചെയ്യുന്നവരും വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താന്‍ ശ്രദ്ധി ക്കണം. നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ പ്രധാനമായും കൈവശം വെച്ചിരിക്കുന്ന ഓഹരികളിലാകരുത് നേരിട്ടുള്ള നിക്ഷേപം. ഉദാഹരണത്തിന് നിങ്ങള്‍ മിഡ്കാപ് ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ മിഡ് കാപ് ഓഹരികളില്‍ ഗണ്യമായി നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കില്‍ മിഡ്കാപ് ഓഹരി കളില്‍ അമിതമായ നിക്ഷേപം നടത്തുകയാവും ഫലം. ഇത് നിക്ഷേപത്തിലെ റിസ്‌ക് ഉയര്‍ത്തുന്നു.

വിവിധ കാലാവസ്ഥകളില്‍ മികച്ച പ്രകടനം നടത്തുന്ന ഓഹരികളിലൂടെ ശരാശരിയേക്കാള്‍ ഉയര്‍ന്ന നേട്ടം ഉണ്ടാക്കാനുള്ള സാധ്യത ഒരുക്കുന്നുവെന്നതാണ് മള്‍ട്ടികാപ് ഫണ്ടുകളുടെ പ്രത്യേകത.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.