തിരുവനന്തപുരം: 2018-ലെ പ്രളയത്തില്‍ വീടു തകര്‍ന്നു പോയ പത്തനംതിട്ടയിലെ 48 കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരള മിഷന്റെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നതില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 23 വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍, മെഴുവേലി, കടമ്പനാട് എന്നിവിടങ്ങളില്‍ നിര്‍മിച്ച 23 വീടുകളാണ് ഇന്നലെ (വെള്ളിയാഴ്ച) ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങിലൂടെ മുഖ്യമന്ത്രി കൈമാറ്റം ചെയ്തതായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തിനു പുറമെ ചിറ്റാറില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് വാങ്ങി നല്‍കിയ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സമൂഹത്തോട് പ്രതിബദ്ധയുള്ള ഒരു സ്ഥാപനത്തിന് മാത്രമേ ഇപ്രകാരമുള്ള ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയുള്ളുവെന്നും അതുകൊണ്ടു തന്നെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷനെ ഹാര്‍ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഹെഡ് ഡോ പ്രശാന്ത്കുമാര്‍ നെല്ലിക്കല്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വിപി ആന്‍ഡ് ബിസിനസ് ഹെഡ് (സൗത്ത് ഇന്ത്യ) മനോജ് രവി തുടങ്ങിയവര്‍ പങ്കെടുത്തു.
മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്റെ വര്‍ഷങ്ങളായി നടത്തി വരുന്ന സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായാണ് പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി ഈ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. മൊത്തം 4.88 കോടി രൂപയാണ് പദ്ധതിക്കായി ഫൗണ്ടേഷന്‍ ചെലവിടുന്നത്. കേരള സര്‍ക്കാരാണ് വീടുകള്‍ ആവശ്യമുള്ളവരെ തെരഞ്ഞെടുത്തത്.
48 വീടുകളിലെ ബാക്കിയുള്ള 25 വീടുകള്‍ കടപ്ര, അയിരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. മെഴുവേലി, കടമ്പനാട്, കടപ്ര, അയിരൂര്‍ എന്നിവടിങ്ങളില്‍ വീടു വെയ്ക്കാനുള്ള സ്ഥലങ്ങള്‍ കേരള സര്‍ക്കാര്‍ നല്‍കിയപ്പോള്‍ ചിറ്റാറില്‍ വീടു വെച്ച 30 സ്ഥലവും മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ തന്നെ വാങ്ങി നല്‍കുകയായിരുന്നു.
ഫോട്ടോ – പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന 48 വീടുകളില്‍ നിര്‍മാണം പൂര്‍ത്തിയായ 23 വീടുകളിലുള്‍പ്പെട്ട ചിറ്റാറിലെ 9 വീടുകള്‍
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.