മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത്- ഉദ്ദ്-ദവ സ്ഥാപകനുമായ ഹാഫീസ് സെയ്ദിന് 10 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി രണ്ട് തീവ്രവാദ കേസുകളിലാണ് സയീദിന് 10 വര്‍ഷം തടവിന് വിധിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സെയ്ദ് ഉള്‍പ്പെടെ സംഘടനയിലെ നാല് നേതാക്കള്‍ക്കെതിരെ രണ്ടിലേറെ കേസുകളില്‍ ശിക്ഷ വിധിച്ചതായി കോടതി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ഹഫീസ് സെയ്ദിനും അദ്ദേഹത്തിന്റെ സഹായികളായ സഫര്‍ ഇക്ബാലിനും യാഹ്യ മുജാഹിദിനും 10 വര്‍ഷവും ആറ് മാസത്തേയ്ക്കുമാണ് തടവ്. സെയ്ദിന്റെ ബന്ധുവായ അബ്ദുല്‍ റഹ്മാന് മക്കിക്ക് ആറ് മാസം തടവ് വിധിച്ചു.
ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഹാഫിസ് സയീദിനെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തത്. 41 കേസുകളാണ് സയീദിനെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. അതില്‍ 21 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ നാലെണ്ണത്തിലാണ് സയീദ് ശിക്ഷിക്കപ്പെട്ടത്.
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫിസ് സയീദ്. 166 പേരാണ് 2008-ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സയീദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയും യു.എസും ആഗോള തീവ്രവാദിയായിയായി പ്രഖ്യാപിച്ചിരുന്നു. ഹാഫിസ് സയീദിന്റെ തലയ്ക്ക് 10 മില്യണ്‍ ഡോളറും പ്രഖ്യാപിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.