Breaking News

ഷാര്‍ജയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി വീട്ടില്‍ മടങ്ങിയെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മാര്‍ച്ച് പതിനാറിന് കാണാതായതിനെ തുടര്‍ന്ന രക്ഷിതാക്കള്‍ ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരുന്നു

ഷാര്‍ജ :  മാര്‍ച്ച് പതിനാറിന് കാണാതായ ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനവ് സേത്ത് വീട്ടില്‍ മടങ്ങിയെത്തിയതായി പിതാവ് മാനവ് സേത്താണ് മാധ്യമങ്ങളെ വിളിച്ച് അറിയിച്ചത്.

കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ബുഹ്‌റ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരീക്ഷാ പേടിയെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് അനവിനെ വീടു വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും പാര്‍ക്കുകളിലും മറ്റും സഞ്ചരിച്ച ശേഷം അനവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മനസ്സിന് ആശ്വാസം തോന്നിയപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

അനവ് വീട്ടില്‍ മടങ്ങിയെത്തിയതില്‍ ആശ്വസിക്കുന്നുവെന്നും മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെ വീടു വിട്ടു ഇറങ്ങിയതിനാല്‍ ട്രാക് ചെയ്യാന്‍ പോലുമായില്ലെന്നും മാനവ് സേത്ത് പറഞ്ഞു.

മാര്‍ച്ച് പതിനാറിന് ഉച്ചയോടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ അനവ് സേത്ത് പിന്നീട് മടങ്ങി വന്നില്ലെന്നായിരുന്നു പരാതി. അനവിന്റെ രക്ഷിതാക്കള്‍ ഡെല്‍ഹി സ്വദേശികളാണ്.

ഷാര്‍ജയിലെ അല്‍ താവ്‌നിലെ താമസ സ്ഥലത്തും നിന്നും ഉച്ചയോടെയാണ് അനവ് പുറത്തേക്ക് പോയത്. ക്ഷമിക്കണം എന്നു മാത്രം എഴുതിയ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

മാതാവും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് അനവ് വീടുവിട്ട് ഇറങ്ങിപ്പോയത്.

അനവ് ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങുന്നതും പുറത്തു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു കറുത്ത ജാക്കറ്റും ജീന്‍സുമണിഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. അനവിനെ കാണാതായതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിതം പലരും വാര്‍ത്ത പങ്കുവെച്ചിരുന്നു.

തടിച്ച ശരീരവും അഞ്ചടി ഏഴിഞ്ച് പൊക്കവുമുള്ള അനവ് വീ്ട്ടില്‍ നിന്നും പണം എടുത്താണ് പോയത്.

രീക്ഷയ്ക്ക് മുമ്പുള്ള സ്റ്റഡി ലീവ് സമയമായതിനാല്‍ അനവ് പഠിക്കുകയാണെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. പഠിക്കാന്‍ മിടുക്കനായ അനവ് ആദ്യ ടേമില്‍ മികച്ച മാര്‍ക്ക് വാങ്ങിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.