വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എംഎം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മണി യും മറ്റു രണ്ടു പ്രതികളും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു
കൊച്ചി: വിവാദമായ അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണിയെ ഹൈക്കോടതി കുറ്റ വിമുക്തനാക്കി. മണിയും മറ്റു രണ്ടു പ്രതികളും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു.
1982ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988ല്‍ ഈ കേസിലെ 9 പ്രതി കളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാല്‍ 2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എം എം മണി ഈ കൊലപാതകങ്ങളെ വണ്‍, ടൂ, ത്രീ… ഫോര്‍ എന്ന് അക്കമിട്ട് സൂചിപ്പിച്ചു. എന്നാല്‍ 2012ല്‍ മണിയുടെ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷി ക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് എ കെ ദാമോദരന്‍, സിപിഎം മുന്‍ ജില്ലാ സെക്ര ട്ടറിയേറ്റ് അം ഗം ഒ ജി മദനന്‍ എന്നിവരെ പ്രത്യക അന്വേഷണ സംഘം പ്രതി ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എം എം മണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ 2012 മേയ് 25ന് ആയിരുന്നു മണിയുടെ വിവാദ പ്രസംഗം. ‘ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി… …വണ്‍, ടൂ, ത്രീ… ഫോര്‍… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തി ക്കൊന്നു… ഇങ്ങനെയായിരുന്നു ആ വിവാദപ്രസംഗം. മണക്കാട്ടെ പ്രസംഗത്തെ തുടര്‍ന്നു ബേ ബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍, വണ്ടിപ്പെരിയാര്‍ ബാലു എന്നീ നാലു പേരുടെ കൊലപാതകക്കേസു കളിലാണു പുനരന്വേ ഷണത്തിന് ഉത്തരവിട്ടത്. ബാലു വധ ക്കേസില്‍ തുടരന്വേഷണം വേണ്ടെന്നു പിന്നീടു ഹൈക്കോടതി നിര്‍ ദേശിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.